Author: Ardra

സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി കർണാടക സർക്കാർ

ബെംഗളൂരു: സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി കർണാടക സർക്കാർ. വർധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നുന്നതിനാൽ ബാലാവകാശ കമ്മീഷൻ നൽകിയ ശുപാർശ കർണാടക സർക്കാർ അംഗീകരിക്കുകയായിരുന്നു. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ പത്രവായന കുട്ടികളെ സഹായിക്കുന്നതിനോടപ്പം പൊതുവിജ്ഞാനം , ഭാഷ സ്വാധീനം എന്നിവ വർധിപ്പിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടുണ്ട്. വായന സംസ്കാരം വളർത്തുക എന്നതാണ് ലക്ഷ്യം. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ നിർബന്ധമായും 10 മിനിറ്റ് കന്നഡ പത്രം വായിക്കണം. സർക്കാർ , സ്വകാര്യ […]
Read more

പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലിക്ക് (36) ആണ് കടിയേറ്റത്. ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ പിന്നീട് വീടിന്റെ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. കടിയേറ്റ അടയാളം കണ്ടതിനെ തുടർന്ന് അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തുവെന്ന് വീട്ടുകാർ അറിയിച്ചു.
Read more

സ്വകാര്യ സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കൽപ്പറ്റ: വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ , വൈത്തിരി, പുൽപ്പള്ളി പനമരം, അമ്പലവയൽ, സുൽത്താൻ ബത്തേരി തുടങ്ങിയ അങ്ങാടികളിലെല്ലാം ഇപ്പോഴും ഭക്ഷണശാലകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. എല്ലാ ഹോട്ടലുകൾക്കും വിറകടുപ്പുകൾ നിർമ്മിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ നിരവധി ഭക്ഷണശാലകളാണ് ഗ്യാസ് സിലിണ്ടറുകൾ കൊള്ള വില നൽകി വാങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിനിടെയാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട് , കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സംഘം കൈതപ്പൊയിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തത്. അനധികൃതമായി […]
Read more

ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി

മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. അൽ ബറക്ക കൊട്ടാരത്തിൽ വച്ചുനടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പ്രധാന സംഭവവികാസങ്ങളും സമാധാനശ്രമങ്ങളും ചർച്ചയായി. സമാധാന ചർച്ചകളിൽ ഒമാന്റെ മധ്യസ്ഥതയും വിവിധ വിഷയങ്ങളിലുള്ള ഇറാന്റെ കാഴ്ചപ്പാടുകളും വിദേശകാര്യ മന്ത്രി സുൽത്താനെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു. കൂടാതെ രാഷ്ട്രീയമായ ഒത്തുതീർപ്പുകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയുകയുള്ളു […]
Read more

ഹജ്ജ് സീസണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി

റിയാദ്: ഹജ്ജ് സീസണിൽ നിയന്ത്രണം കടുപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. വിസിറ്റ് വിസയിലെത്തുന്നവർക്ക് നിയമവിരുദ്ധമായി താമസസൗകര്യം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസിറ്റ് വിസയിലുള്ളവർക്ക് താമസസൗകര്യം ഒരുക്കുകയോ അവരെ ഒളിപ്പിച്ചു വെക്കുകയോ ചെയ്യന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ , സ്വകാര്യ വസതികൾ , താൽക്കാലിക ഷെൽട്ടറുകൾ, തീർത്ഥാടകർക്കായി നീക്കിവെച്ചിട്ടുള താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. മക്ക നഗരത്തിലും […]
Read more

ബുധനാഴ്ച മുതൽ സംസ്ഥാത്ത് മഴയെത്തും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാത്ത് വർധിച്ചുവരുന്ന ചൂടിന് ആശ്വാസമായാണ് രണ്ടു ദിവസങ്ങൾക്കു ശേഷം വേനൽമഴയെത്തിയേക്കുമെന്ന വാർത്ത വന്നിരിക്കുന്നത്. അതേസമയം ഇടുക്കി, വയനാട്, ഒഴികെയുള്ള 12 ജില്ലകളിൽ താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലേർട്ട് ഇന്നും നൽകിയിട്ടുണ്ട്. ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് നിരവധി പേർക്ക് സൂര്യതാപമേറ്റതായി റിപ്പോർട്ടുകളുണ്ട്. മലയോര മേഖലകളിൽ വരും ദിവസങ്ങളിൽ […]
Read more

വാഹനങ്ങളിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയി ; ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം: കൊല്ലത്ത് നിരവധി വാഹങ്ങളിൽ ഇടിച്ചു നിർത്താതെ പോയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കടയ്ക്കലിലാണ് സംഭവം. തിരുവനന്തപുരം വെള്ളലൂർ സ്വദേശിയായ ജയകൃഷ്ണൻ ആണ് അറസ്റ്റിലായത്. നിർത്താതെപോയ കാർ നാട്ടുകാർ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. ഡ്രൈവർ മദ്യലഹരിയിലായിരുന്നു. മടത്തറ മുതൽ കടയ്ക്കൽ വരെ റോഡിൽ അമിത വേഗതയിലെത്തി നിരവധി വാഹനങ്ങളെ ഇടിച്ചു നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ച ജയകൃഷ്ണനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒപ്പം ഇയാളുടെ കാറും പിടിച്ചെടുത്തു.
Read more

ഓസ്ട്രേലിയയിൽ ‘വന്ദേമാതരം’ പാടി നന്ദഗോവിന്ദം ഭജൻസ്; വൈറലായി വീഡിയോ

കോട്ടയം: ഓസ്‌ട്രേലിയയിലെ പെർത്തിൽ ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ പാടി നന്ദഗോവിന്ദം ഭജൻസ്. പെർത്തിലെ ഹിന്ദു സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി സംഘടിപ്പിച്ച പരിപാടിയിലാണ് വന്ദേമാതരം ആലപിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വന്ദേമാതരം ആലപിക്കുമ്പോൾ ആദരവോടെ എഴുന്നേറ്റുനിന്ന് കൂടെ പാടുന്ന കാണികളെയും വിഡിയോയിൽ കാണാം. കുറച്ചു ദിവസങ്ങൾക്കു മുൻപേ ക്ഷേത്ര പരിപാടിക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസിനെതിരെ വിമർശനം ഉയർന്നിരുന്നു. കോട്ടയം വെമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജൻസ് ടീം […]
Read more

കേരള സർവകലാശാലയുടെ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ എം.എ, എം.എസ്.സി , എം.കോം , എം.സി.ജെ ,എം.എസ്.ഡബ്ല്യൂ, എം.ലിബ്.ഐ.എസ്.സി ,എം.എഡ്‌, എൽ.എൽ.എം ,എം.ടെക് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ, അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുക. അപേക്ഷകൾ https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കണം. അപേക്ഷാ ഫീസ് : ജനറൽ: 1500 […]
Read more

ഓടുന്ന ബസിൽ നിന്നും തല പുറത്തേക്കിട്ടു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടത്. കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് അപകടമുണ്ടായത്. ബസിൽ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലായിരുന്നു യുവാവ് ഇരുന്നിരുന്നത്. രാത്രി ഒരുമണിക്കാണ് സംഭവം നടന്നത്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാർ തിരഞ്ഞ് നോക്കിയത്. മറ്റ് വണ്ടികൾ വന്നിടിക്കുകയായിരുന്നോ എന്ന് […]
Read more

Recent News