2027 മുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രം; നിർദേശങ്ങളുമായി ഡൽഹിയുടെ പുതിയ വാഹന നയം
ഡൽഹി: വായുമലിനീകരണം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തിറക്കി. പെട്രോൾ വാഹനങ്ങൾക്ക് ഒരു കൃത്യമായ സമയപരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് രാജ്യതലസ്ഥാനത്തെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനാണ് ഈ പുതിയ നയം ലക്ഷ്യമിടുന്നത്. ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഈ ഡ്രാഫ്റ്റ് നയം പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾക്കായി 30 ദിവസത്തേക്ക് സമർപ്പിച്ചിരിക്കുകയാണ്. ഡ്രാഫ്റ്റ് അനുസരിച്ച് 2027 ജനുവരി ഒന്നുമുതൽ ഡൽഹിയിൽ പുതിയ ത്രീ വീലറുകൾ ഇലക്ട്രിക് മോഡലുകൾ മാത്രമായിരിക്കും രജിസ്റ്റർ ചെയ്യാൻ […]
Read more

