15 വയസ്സുകാരന് ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ
ഇടുക്കി : മദ്യലഹരിയിൽ 15 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് നജീബിനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ മർദ്ദിക്കുകയായിരുന്നു. വീട്ടിലെ കസേരയും വടിയും ഉപയോഗിച്ചിട്ടാണ് പിതാവ് തന്നെ തല്ലിയതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നജീബിനെതിരെ കേസ് എടുത്തത്. മദ്യലഹരിയിൽ ആയിരുന്നു മർദ്ദനം എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നജീബിനെതിരെ ബാലനീതി നിയമപ്രകാരമുള്ള […]
Read more

