Author: Ardra

എടിഎമ്മിൽ മൂർഖൻ; രണ്ടു മണിക്കൂറോളം ഇടപാടുകൾ തടസ്സപെട്ടു

കൊച്ചി: എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്. ആലുവ പറവൂർ കവലയിലെ എസ്ബിഐ എടിഎം കൗണ്ടറിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ച സമയം പണം പിൻവലിക്കാൻ എത്തിയ ഒരാൾ എടിഎം മെഷീനിൽ നിന്നും കാർഡ് എടുക്കുന്നതിനിടെയാണ് താഴെ കിടക്കുന്ന പാമ്പിനെ കണ്ടത്. ഭയന്ന അയാൾ പുറത്തേക്ക് ഓടുകയും പരിസരത്തുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് എടിഎം കൗണ്ടറിലെ ഇടപാടുകൾ രണ്ടു മണിക്കൂറോളം പൂർണ്ണമായും തടസ്സപ്പെട്ടു.പരിസരത്തെ കടകളിലെ കച്ചവടക്കാർ പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും നിയമ പ്രശനങ്ങൾ ചൂണ്ടിക്കാട്ടി ആ നീക്കം […]
Read more

പലരും തിരക്കഥ മെയിൽ ചെയ്യും, അതൊന്നും തുറക്കാതെ ഞാൻ ഡിലീറ്റ് ചെയ്യും; തുറന്നു പറഞ്ഞ് ജീത്തൂ ജോസഫ്

വളരെ വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഏപ്രിൽ 2 നു ആഗോള റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മെയ് 21 ലേക്ക് മാറ്റിവെക്കുകയായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ദൃശ്യം 3 യുടെ തീയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. എന്നാൽ ദൃശ്യം തിരക്കഥയെക്കുറിച്ച് ജീത്തൂ ജോസഫിന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ദൃശ്യം ആദ്യ ഭാഗം ഇറങ്ങയപ്പോൾ തന്നെ ഒരുപാട് ആളുകൾ രണ്ടാം ഭാഗത്തിനുള്ള തിരക്കഥകൾ അയക്കാറുണ്ടായിരുന്നു. എന്നാൽ താൻ അതൊന്നും തുറന്നു പോലും നോക്കാതെ […]
Read more

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം രേഖപ്പെടുത്തിയത്. ഇതോടെ ചരിത്രത്തിലെ തന്നെ ഉയർന്ന പ്രതിദിന ഉപഭോഗത്തിൽ കേരളം റെക്കോർഡിലെത്തി. വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകത 6033 മെഗാവാട്ട് എന്ന റെക്കോർഡും കേരളത്തിൽ രേഖപ്പെടുത്തി. സംസ്ഥാനത്തു പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാവാമെന്നും അതൊഴിവാക്കാൻ ശ്രമം തുടങ്ങിയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാവുന്നത് ബുദ്ധിമുട്ടായതിനാൽ ദീർഘകാല കോൺട്രാക്ടിൽ […]
Read more

ഗുരുതര പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം; പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് പാർലമെന്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയ അഭിസംബോധനക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പി സന്തോഷ് കുമാർ എം പി ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണെന്നും അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നെന്നും, നാടകത്തിന്റെ അവസാനമാണ് പ്രസംഗമെന്നും ആരോപണമുണ്ട്. ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് എങ്ങനെ പ്രധാനമന്ത്രി […]
Read more

വഴുതക്കാട് വാഹനാപകടക്കേസ് ; നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ല

തിരുവനന്തപുരം : വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിനു സമീപം കഴിഞ്ഞ ഫെബ്രുവരിയിപ്പോൾ ഉണ്ടായ വാഹനാപകടകേസിൽ നടൻ മണിയൻ പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിലാണ് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ചെന്ന കേസ് പോലീസ് ഒഴിവാക്കി. നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ മാത്രമാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടന്റെ കാറും ഒരു ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്കേറ്റത്. ബൈക്കിനെ ഇടിച്ച ശേഷം അദ്ദേഹം കാർ നിർത്താതെ പോവുകയായിരുന്നു. ഭയം കാരണമാണ് കാർ […]
Read more

നിങ്ങളിൽ നിന്ന് നീതി ലഭിക്കില്ല: ജഡ്ജിക്കു മുന്നിൽ വാദിച്ച് കെജ്രിവാൾ

ഡൽഹി: മദ്യനയ അഴിമതി കേസിലെ സി.ബി.ഐ അപ്പീലിൽ ഡൽഹി ഹൈക്കടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മയുടെ ബെഞ്ചിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് മുൻ മുഖ്യന്ത്രി അരവിന്ദ് കെജ്രിവാൾ. കേസിൽനിന്നും ജഡ്ജി പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇതേ ജഡ്ജിക്ക് മുന്നിൽ നേരിട്ട് ഹാജരായാണ് അദ്ദേഹം വാദിച്ചത്. ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയുടെ ഉത്തരവുകളും കോടതിക്കു പുറത്തുള്ള ചില പെരുമാറ്റവും ആണ് സംശയത്തിനും ആശങ്കകൾക്കും ഇടയായതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കേസിൽ ഇ.ഡിക്കും സി.ബി.ഐ ക്കും അനുകൂലമായാണ് ജസ്റ്റിസ് ശർമ്മ […]
Read more

സംസ്ഥാനത്ത് വീടുകളിലെ പ്രസവം വർധിക്കുന്നു; കൂടുതൽ കേസുകൾ മലപ്പുറത്ത്

മലപ്പുറം: ആരോഗ്യ കേരളത്തിന് വലിയ തിരിച്ചടിയായി സംസ്ഥാനത്തെ വീടുകളിലെ പ്രസവങ്ങളുടെ കണക്കുകൾ. വീടുകളിലെ പ്രസവങ്ങൾ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകൾ ചൂണ്ടിക്കാണിച്ചു. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള ഒരു വർഷത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.വിവരാവകാശ രേഖകൾ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിലെ പ്രസവങ്ങൾ നടന്നത്. ഒരു വർഷത്തിനിടെ 50 കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 ജനുവരിയിൽ […]
Read more

നീറ്റ് യുജി 2026; സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി

ന്യൂഡൽഹി: 2026 – ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടു. പരീക്ഷ എഴുതുന്നവർക്ക് ഔദ്യോഗിക വെബിസൈറ്റായ neet.nta.nic.in ലൂടെ തങ്ങളുടെ പരീക്ഷ കേന്ദ്രം പരിശോധിക്കാം. 2026 മെയ് 3 ഞായറഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയിൽ 552 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലും ഓഫ്‌ലൈൻ ആയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
Read more

ചരിത്ര നേട്ടം കൈവരിച്ച് കേരള റബ്ബർ നഴ്സറികൾ

കോട്ടയം : ആത്മയുടെ വടക്ക് കിഴക്കൻ റബ്ബർ മിഷൻ 1.79 ലക്ഷം ഹെക്ടർ കടന്നു. ഇനി ആറ് വർഷം കൊണ്ട് രണ്ട് ലക്ഷം ഹെക്ടർ എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളത്തിലെ റബ്ബർ നഴ്‌സറികളും. 2025 -26 ൽ പശ്ചിമബംഗാളിലും മറ്റു ഏഴ് വടക്കൻ സംസ്ഥാനങ്ങളിലും രണ്ട് ലക്ഷം ഹെക്ടറിൽ കൃഷി എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020 ലാണ് ഈ മിഷൻ തുടങ്ങിയത്. മാത്രമല്ല മികച്ച തൈകൾ എത്തിച്ചു കൊടുക്കാനുള്ള എല്ലാ ചുമതലയും കേരളത്തിലെ […]
Read more

യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ അംഗത്വമെടുത്തു. എ.കെ.ജി സെന്ററിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആണ് അംഗത്വം നൽകിയത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് താൻ കോൺഗ്രസ് വിടുന്നതെന്ന് നുസൂർ പ്രതികരിച്ചു. മതേതര രാജ്യത്ത് ഒരു ആശയം മുൻനിർത്തി മുന്നോട്ട് പോവുന്ന പ്രസ്ഥാനത്തിന് അതിന്റെ അസ്ഥിത്വവും മതേതര മൂല്യങ്ങളും നഷ്ട്ടപ്പെട്ടു എന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോൺഗ്രസുമായുള്ള എല്ലാ തരത്തിലുമുള്ള ബന്ധവും വാക്ക്കൊണ്ടും പ്രവർത്തികൊണ്ടും മനസ്സുകൊണ്ടും ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം […]
Read more

Recent News