Author: Ardra

എൽപിജിക്ക് പകരം എഥനോൾ: ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിയുമായി കേന്ദ്രം

ഡൽഹി: എൽപിജിക്ക് പകരം അടുക്കളയിൽ എഥനോൾ ഉപയോഗിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. എൽപിജി ഇറക്കുമതി കുറയ്ക്കുന്നതിനും രാജ്യത്തെ എഥ്‌നോൾ ഉത്പാദനം ഫലപ്രദമായി വിനിയോഗിക്കുന്നതിനുമാണ് പുതിയ നീക്കം. വിതരണ ശൃംഖല ശക്തമാക്കുന്നതിനും എഥ്‌നോൾ ഉപയോഗിക്കാവുന്ന സ്റ്റൗ വ്യാപകമാക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബറോടെ ഇതുസംബന്ധിച്ച് നയം രൂപപ്പെടുത്താനാണ് ആലോചിക്കുന്നത്. എഥ്‌നോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സബ്‌സിഡിയോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സർക്കാർ പ്രഖ്യാപിച്ചേക്കും. നിലവിൽ എഥ്‌നോൾ ഉത്പാദനത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. കെയർ എഡ്ജ് റേറ്റിങ്‌സിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ […]
Read more

കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ

കോഴിക്കോട്: ഇന്നലെ പുലർച്ചയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 45 മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിന്റെ മുൻപിലും പിന്നിലുമായി 18 കുത്തുകൾ ഉണ്ട്. കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് ലഹരി സംഘം […]
Read more

‘ബിജെപിയുടെ മിഷൻ 360 നടപ്പാവില്ല, ഡിഎംകെയ്ക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രമാണ്’; എൻ കെ പ്രേമചന്ദ്രൻ എംപി

ഡൽഹി: ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ ഉറപ്പാക്കാനുള്ള ബിജെപിയുടെ നീക്കം നടപ്പാവില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മിഷൻ 360 നടപ്പാവില്ലെന്നും ബിജെപിയുടെ നീക്കങ്ങൾ വിജയിക്കില്ലെന്നും ഡിഎംകെയ്ക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ലോക്സഭയിൽ 360 പേരുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപി ആത്മാർത്ഥമായും കഠിനമായും പരിശ്രമിക്കുന്നുണ്ട്. 360 അംഗങ്ങളുടെ പിന്തുണ ലോക്സഭയിൽ ലഭിച്ചാൽ അവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതി നിയമം നടപ്പാക്കാം. പക്ഷേ ഇങ്ങനെ ഒക്കെ […]
Read more

പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: പൊതിച്ചോറ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റത്തെ കുറിച്ച് പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണ്. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്‍നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ […]
Read more

കെപിസിസി അധ്യക്ഷൻ സ്ഥാനത്തിൽ ചർച്ച; മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക്

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും . ഇന്ന് രാത്രിയോടെ അദ്ദേഹം ഡൽഹിയിൽ എത്തുമെന്നാണ് കേരളം ഹൗസ് നൽകുന്ന വിവരം. പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാണ് ഔദ്യോഗികമായി അദ്ദേഹം സമയം തേടിയിരിക്കുന്നത്. എങ്കിലും, ഈ സന്ദർശനത്തിന്റെ പ്രധാന അജണ്ട കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കുക എന്നതാണെന്നാണ് സൂചന. അതേസമയം, സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് […]
Read more

ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ എന്തുകൊണ്ട് കേരളത്തിന് അവധി നൽകിയില്ല? ചോ​ദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

വേൾഡ് കപ്പ് ഫൈനലിനോട് അനുബന്ധിച്ച് ഇന്ന് കേരളത്തിലെ വിദ്യാലയങ്ങൾക്ക് അവധി നൽകിയതിൽ പ്രതികരണവുമായി ചലച്ചിത്ര നടൻ സന്തോഷ് പണ്ഡിറ്റ്. ലീവ് കൊടുത്തത് നല്ല കാര്യം ആണെന്ന് പറഞ്ഞ അദ്ദേഹം ചില ചോദ്യങ്ങളും ഉന്നയിച്ചു. ക്രിക്കറ്റിൽ എത്രയോ തവണ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ അവധി നൽകാതിരുന്നതെന്നും, ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ തമ്മിൽ കളിക്കുന്നുന്നതിന് കേരളത്തിനു എന്ത് കാര്യമെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: LDF ലെ ശിവൻ കുട്ടി ജിയുടെ നിർദേശം […]
Read more

ജന്തർ മന്തറിൽ ലാത്തിച്ചാർജ്, സിജെപി പ്രതിഷേധം തടഞ്ഞ് ഡൽഹി പൊലീസ്

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് നടത്തിയ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാർച്ച് പൊലീസ് തടഞ്ഞു. സമരം ചെയ്യുന്ന സിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. പൊലീസും സമരക്കാരുമായി സംഘർഷം ഉടലെടുത്തു. എന്നാൽ പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. ‘‘കനത്ത മഴയും, സുരക്ഷയുമുണ്ട്. എന്നാൽ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ല’’ എന്ന് സിജെപി എക്സ് പോസ്റ്റിൽ അറിയിച്ചു. കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ഡൽഹി ന​ഗരം. മുന്നൂറിലധികം […]
Read more

‘വര്‍ഷകാല സമ്മേളനം ക്രിയാത്മകമാകുമെന്ന് പ്രതീക്ഷിക്കുന്നു’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ക്രിയാത്മകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിനിടയില്‍ രാജ്യം വലിയ നേട്ടങ്ങള്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ബഹിരാകാശത്തുമുള്ള നേട്ടങ്ങള്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷവും നരേന്ദ്ര മോദി പരാമര്‍ശിച്ചു. സംഘര്‍ഷത്തില്‍ വലിയ ആശങ്കയുണ്ട്. ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളെ സംഘര്‍ഷം പ്രതികൂലമായി ബാധിച്ചു. ഊര്‍ജ മേഖലയില്‍ പ്രതിസന്ധി […]
Read more

പൊതിച്ചോർ വിവാദം:’ആഹാരത്തിന് രാഷ്ട്രീയമില്ല, രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് എതിരല്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരൻ വിശദീകരിക്കുന്നു. ആലപ്പുഴയിൽ സ്ഥലം കയ്യെറി സംഘടനകൾ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും മലക്കം മറിച്ചിൽ. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് തിരുത്തൽ. ആരോഗ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് : ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇപ്പോഴത്തെ വിവാദം […]
Read more

ജമ്മുവിലെ മഴക്കെടുതി; മരണം 11 ആയി, നിരവധി പേരെ കാണാനില്ല

രജൗരി: ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലും കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണം 11 ആയി. ശനിയാഴ്ച രാത്രിയുണ്ടായ മണിക്കൂറുകൾനീണ്ട കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. മേഖലയിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. പോലീസ്, സൈന്യം, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പ്രളയബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു. കേന്ദ്ര ആഭ്യന്തര […]
Read more

Recent News