Author: Ardra

തിരക്കേറിയ സമയങ്ങളിൽ ‘പ്രിയദർശിനി’ വേണ്ട, സർക്കാർ സ്വകാര്യ ബസ്സുകൾ ലീസിനെടുക്കണമെന്ന് ബസ് ഉടമകൾ

കാക്കനാട്: തിരക്കേറിയ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസ്സുടമകൾ. കെ.എസ്.ആർ.ടി.സി.ക്ക് നൽകുംപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. ‘പ്രിയദർശിനി’ സർവീസ് മൂലം സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയോടാണ് ബസ്സുടമകൾ ആവശ്യം ഉന്നയിച്ചത്. എറണാകുളം കളക്ടറേറ്റിൽ നടന്ന തെളിവെടുപ്പിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ ബസ്സുടമാ പ്രതിനിധികൾ പങ്കെടുത്തു. ഓഗസ്റ്റ് 15-ന് മുൻപുള്ള കളക്ഷനും പ്രിയദർശിനി പദ്ധതി […]
Read more

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ; അഞ്ചിലധികം സുപ്രധാന ബില്ലുകൾ അവതരിപ്പിക്കും

ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സമ്മേളനം. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. എന്നാൽ, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ […]
Read more

പ്ലീഡർ നിയമന വിവാദം: കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി നേതൃത്വം. പരസ്യ പ്രതികരണവും പ്രതിഷേധവും വേണ്ടെന്ന് കെപിസിസി നേതൃത്വം നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിർദേശം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാനും ആലോചനയുണ്ട്. അതേസമയം, വിഷയത്തിൽ കെപിസിസി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. അലോഷ്യസ് സേവ്യറിനെ തള്ളാതെയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും […]
Read more

‘ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. ആശുപത്രികളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്ന് മന്ത്രി പറഞ്ഞു. അകത്ത് അനുവദിക്കില്ല, പുറത്ത് ആയിക്കോ. ഒരു രാഷ്ട്രീയ പാർട്ടികളെയും ആശുപത്രി വളപ്പിൽ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ പേരിലല്ല ആശുപത്രിക്കകത്ത് സഹായങ്ങൾ നൽകേണ്ടത്. ഭക്ഷണം കൊടുക്കുവാണെങ്കിൽ പാർട്ടിയുടെ പേരും കൊടിയും വെച്ചിട്ടല്ല നൽകേണ്ടത്. അതിൽ പ്രശ്‌നമാണെന്നും അത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. […]
Read more

തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായർ രാത്രി 12.30നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അദ്ധ്യയന ദിനം ഒഴിവാക്കണമെന്ന് ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. തിങ്കളാഴ്ച നൽകുന്ന അവധിക്ക് […]
Read more

പാർട്ടിയിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് എം പി അഭിഷേക് ബാനർജി

കൊൽക്കത്ത: പാർട്ടിയിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയ വിമതർ വീണ്ടും ‘ദീദി’യുടെ അടുത്തേക്ക് തിരികെ വരികയാണെങ്കിൽ, വെറും ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെച്ച് പാർട്ടിയെ ഒറ്റിക്കൊടുത്തവർ ബി.ജെ.പിയുമായി മുൻകൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്ന് എം പി അഭിഷേക് ബാനർജി ആരോപിച്ചു. എന്നാൽ […]
Read more

വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി; മൃതദേഹം കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിൽ വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വി​ഗ്രഹം കണ്ടെടുക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു. ​ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായ തേജസ്വിനിയാണ് കുളത്തിൽ ചാടി മരിച്ചത്. കഴിഞ്ഞ​ദിവസം രാത്രിയായിരുന്നു സംഭവം. വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന വി​ഗ്രഹം കൈയിലെടുത്തു. തുടർന്നാണ് സമീപത്തെ കുളത്തിനരികിലേക്ക് നടന്നുപോയത്. പിന്നാലെ യുവതി കുളത്തിൽ ചാടുകയുംചെയ്തു. കുളത്തിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേ​ഹം കണ്ടെടുത്തെങ്കിലും […]
Read more

ഉറക്കഗുളിക നൽകി മയക്കി, വെള്ളിക്കെട്ടനെ കൊണ്ട് കടിപ്പിച്ച് ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റിൽ

മീററ്റ്: മീററ്റിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. ഹസ്തിനാപൂർ സ്വദേശിയായ അതുൽ കുമാർ പൻവാർ (32) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേറ്ററായിരുന്നു. ഉറക്കഗുളിക നൽകി മയക്കി വെള്ളിക്കെട്ടൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചായിരുന്നു കൊലപാതകം. ഭാര്യ ദാമിനിയും കാമുകൻ തുഷാറും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ 4 പേരെ അറസ്റ്റു ചെയ്തു. സ്വഭാവിക പാമ്പുകടിയേറ്റുള്ള മരണമെന്ന് വരുത്തിത്തീർത്ത് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും, ഒപ്പം ജീവിക്കാൻ തടസ്സമായി നിന്ന […]
Read more

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഇന്ന് നിയന്ത്രണം ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെ എന്‍ടിപിസി, പവര്‍ പ്ലസ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭിച്ചു തുടങ്ങും. വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. ദിവസം മുഴുവനും യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുക. ഇത് കൂടി ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം […]
Read more

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. 9 പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു. അനധികൃത പടക്ക നിര്‍മ്മാണശാലയിലാണ് അപകടമെന്ന് സൂചന. അഹമ്മദാബാദിലെ വസ്ത്രാല്‍ മേഖലയിലെ ടാലന്റ് ഫയര്‍വര്‍ക്ക്‌സ് പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകട വിവരമറിഞ്ഞയുടന്‍ അഗ്നിരക്ഷാസേനയും ദ്രുതകര്‍മ സേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.പരുക്കേറ്റവര്‍ക്ക് 50000 രൂപയും സഹായമായി നല്‍കും. അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് പ്രധാനമന്ത്രി […]
Read more

Recent News