തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിൽ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഗുമ്മിഡിപൂണ്ടിയിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊൻപതുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി പരിക്കുകളോടെ മരണത്തിന് കീഴടങ്ങിയത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, കുട്ടിയുടെ മാതാപിതാക്കൾ ഗുമ്മിഡിപൂണ്ടി സിപ്കോട്ട് വ്യവസായ മേഖലയിലെ ഒരു ഇരുമ്പ് കമ്പനിയിലെ തൊഴിലാളികളാണ്. ഇതേ കമ്പനിയിലെ ജീവനക്കാരനും കുട്ടിയുടെ പിതാവിന്റെ സഹപ്രവർത്തകനുമായ ബിഹാർ സ്വദേശിയാണ് കേസിൽ അറസ്റ്റിലായ പ്രതി. ഇയാൾ […]
Read more

