മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ പതിനെട്ട് വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരിൽ വീട്ടിൽ യാസിർ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം തിരികെ നൽകാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പണം തിരികെ നൽകാത്തതിനാണ് മർദിച്ചതെന്നും പോലീസ് പറഞ്ഞു. അതേസമയം, അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Related Posts
കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
കുഴല്‍മന്ദം: പെരുങ്കുന്നത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണ് തൊഴിലാളി മരിച്ചു. രാവിലെ ചിതലി എടക്കാട്ടില്‍ സ്വകാര്യ വ്യക്തിയുടെ…
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്, അഭിനേതാവ്,…
അമേരിക്കയിലെ മിസൗറിയിൽ ചെറുവിമാനം തകർന്നു വീണു; 12 പേർ മരിച്ചു
മിസൗറി: അമേരിക്കൻ സംസ്ഥാനമായി മിസൗറിയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റടക്കം 12പേർക്ക് ദാരുണാന്ത്യം.സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കനാസ് സിറ്റിക്ക് തെക്കു…
