മസ്കറ്റ് : മസ്‌കറ്റിലെ അൽ ഹൈലിൽ പ്രവാസി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി രതീഷ് (43) ആണ് മരിച്ചത്. 15 വർഷമായി ഒമാനിൽ പ്രവാസിയായ രതീഷിനെ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മസ്കറ്റ് കെ.എം.സി.സി വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.
