Category: latest

എംഎൽഎ’മാർക്കായി റിസോർട്ട് സജ്ജമാക്കി വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ‘റിസോർട്ട് രാഷ്ട്രീയത്തിന്’ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കേ തമിഴ്നാട്ടിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോൾ സൂചനകളുടെ പശ്ചാത്തലത്തിലാണ് ടിവികെ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിജയസാധ്യതയുള്ള തങ്ങളുടെ സ്ഥാനാർഥികളെ മറ്റു പാർട്ടികൾ സ്വാധീനിക്കാതിരിക്കാനാണ് ഈ മുൻകരുതൽ. വിജയിക്കുന്ന ടിവികെ സ്ഥാനാർഥികളെ മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ ഒരു റിസോർട്ടിലേക്ക് മാറ്റാനാണ് പാർട്ടി […]
Read more

ഒട്ടും നീങ്ങാതെ സ്വർണവില! ഇന്ന് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നത്തെ വില പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 1,10,680 രൂപയാണ്. ഗ്രാമിന് 13,835 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവുമാണ് സ്വർണ്ണവിലയിലെ വലിയ കുതിപ്പിന് തടയിട്ടതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. വില കുത്തനെ ഉയരുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. പണിക്കൂലി, 3 […]
Read more

എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. അനുമതിയില്ലാതെ സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എൻ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തിരിക്കുന്നത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. നിലവിൽ സസ്പെൻഷനിലാണ് അദ്ദേഹം. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. ചീഫ് സെക്രട്ടറിയാണ് എൻ പ്രശാന്തിന് നോട്ടീസ് നൽകിയത്. ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തി‍നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത […]
Read more

നാലുനില കെട്ടിടത്തിൽ തീപിടുത്തം ; 9 പേർ മരിച്ചു

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലെ നാലുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ചുരുങ്ങിയത് ഒൻപത് പേർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് തീ പടർന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടർന്നു. താമസക്കാർ ഉറങ്ങിക്കിടക്കുമ്പോളാണ് തീ പടർന്നതെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ പതിനാല് ഫയർ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തിയത്. രണ്ടുമണിക്കൂറിന് ശേഷം ആറുമണിയോടെയാണ് തീ നിയന്ത്രണവിദേയമാക്കിയത്. കെട്ടിടത്തിൽ കുരുങ്ങിയ പന്ത്രണ്ടിലധികം ആളുകളെ രക്ഷിച്ചു പുറത്തെത്തിച്ചു. […]
Read more

എംഡിഎംഎയും കഞ്ചാവും ; കൽപ്പറ്റയിൽ യുവാക്കൾ പിടിയിൽ

കൽപ്പറ്റ : എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25 ), അമ്പലവയൽ ആയിരം കൊല്ലി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിജാസ് (24 ) , മലപ്പുറം കാടഞ്ചേരി നടുവിൽകരിമാൻകുഴിയിൽ വീട്ടിൽ മുഹമ്മദ് ഷബീബ് (22 ) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ പുറക്കാടി ചെമ്മണാംകുഴി എന്ന പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ പോലീസ് കണ്ടെത്തിയ […]
Read more

കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഐഇഡി സ്പോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ- നാരായൺപൂർ അതിർത്തിക്ക് സമീപത്താണ് സംഭവം നടന്നത്. മോവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോംബുകൾ നിർവീര്യമാക്കുന്നതിനിടയിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു. ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്‌പെക്‌ടർ സുഖ്‌റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ ക്രൊമ, കോൺസ്റ്റബിൾ ഗഡ്‍പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
Read more

അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് കച്ചവടം ; എട്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഫഹാഹീൽ , മഹ്‌ബൂല മേഖലകളിൽ അനധികൃതമായി തെരുവ് വ്യാപാരം നടത്തിയ എട്ട് പേരെ അറസ്റ്റു ചെയ്തു. അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ട്ടറേറ്റിന്റെ ഓപ്പറേഷൻ ആൻഡ് പട്രോൾസ് വിഭാഗം മെയ് ഒന്നിന് പരിശോധനകൾ നടത്തി. അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് സാധനങ്ങൾ വിൽക്കുന്ന നിലയിൽ കണ്ടതിനെത്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവരിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ , പച്ചക്കറികൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഗൃഹോപകരണങ്ങൾ , ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു. എല്ലാ പ്രതികളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് […]
Read more

ഒടുവിൽ പിടിയിലായി; ജമീല വധക്കേസ് പ്രതി 26 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എടച്ചേരി ജമീല വധക്കേസിലെ പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ. ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ആദൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. ഒളിവിലായിരുന്ന ഇയാളുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. ആദൂർ സ്‌റ്റേഷൻ പരിധിയിൽ ബോവിക്കാനത്ത് മൽസ്യ വിൽപ്പനക്കാരനായി കഴിയുകയായിരുന്നു ഇയാൾ. പല തവണ പ്രതിയ്ക്കായി പൊലീസ് വലവിരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കാൻ മക്കൾ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. ജമീലയെ ഭർത്താവ് ഹമീദ് […]
Read more

ബസിൽ പോക്കറ്റടി ; മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹാർവാനിയ ഗവർണറേറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് നിരന്തരം പോക്കറ്റടി നടത്തിയിരുന്ന മൂന്ന് ബംഗ്ലാദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രലയം അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ജലീബ് അൽ ഷുയൂഖ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയിലെ ടിക്കറ്റ് ഇൻസ്പെക്റ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ബസ് യാത്രക്കാരിൽ നിന്ന് പണം കവർന്ന സംഭവങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ […]
Read more

വാണിജ്യ സിലിണ്ടറുകളുടെ വില വർധന: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CPIM പോളിറ്റ് ബ്യൂറോ

വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. വില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്‌തു. കേന്ദ്ര സർക്കാരിന്റെ നടപടി അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് മേലുള്ള ഭാരവും പണപ്പെരുപ്പവും വർദ്ധിക്കുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനും ഇടയാകും. അതേസമയം തൊഴിലാളികളെ പിരിച്ചുവിടുന്നത് ആശങ്കാജനകമാണെന്നും അഞ്ച് കിലോയുള്ള സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചത് അതിഥി തൊഴിലാളികളെ ബാധിക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. […]
Read more

Recent News