Category: latest

കൊല്ലത്ത് ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവിയാണ് മരിച്ചത്. 23 വയസ്സായിരുന്നു. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കടയ്ക്കൽ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Read more

ഓസ്ട്രേലിയയിൽ ‘വന്ദേമാതരം’ പാടി നന്ദഗോവിന്ദം ഭജൻസ്; വൈറലായി വീഡിയോ

കോട്ടയം: ഓസ്‌ട്രേലിയയിലെ പെർത്തിൽ ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ പാടി നന്ദഗോവിന്ദം ഭജൻസ്. പെർത്തിലെ ഹിന്ദു സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി സംഘടിപ്പിച്ച പരിപാടിയിലാണ് വന്ദേമാതരം ആലപിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വന്ദേമാതരം ആലപിക്കുമ്പോൾ ആദരവോടെ എഴുന്നേറ്റുനിന്ന് കൂടെ പാടുന്ന കാണികളെയും വിഡിയോയിൽ കാണാം. കുറച്ചു ദിവസങ്ങൾക്കു മുൻപേ ക്ഷേത്ര പരിപാടിക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസിനെതിരെ വിമർശനം ഉയർന്നിരുന്നു. കോട്ടയം വെമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജൻസ് ടീം […]
Read more

തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശൂര്‍: തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു. ആസ്വാദകരെ അനുഭൂതിയിലാക്കി തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യ മേളം നടന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരദിനത്തിലേക്ക് ഉണർന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. ഉച്ചയ്ക്ക് രണ്ടിന് 250 കലാകാരന്‍മാര്‍ അണി നിരക്കുന്ന ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കിഴക്കൂട്ട് അനിയൻ മാരാര്‍ ആണ് ഇലഞ്ഞിത്തറ മേളത്തിന്‍റെ പ്രമാണി. ദേവഗുരുവായ കണിമംഗലം ശാസ്താവ് വെയിലേല്‍ക്കാതെ സൂര്യോദയത്തിന് മുന്‍പ് […]
Read more

കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ വൈദ്യുതി ഉപഭോഗവും കൂടുന്നതായി റിപ്പോർട്ട്. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ പ്രതിദിന ഉപഭോഗത്തില് നേരിയ കുറവ് വന്നു. വെള്ളിയാഴ്ച 116 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കില് ഇന്നലെ ഇത് 115 ദശലക്ഷം യൂണിറ്റായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയായി തുടരുന്നു. വൈദ്യുതി ബോര്‍ഡിന്‍റെ കീഴിലുള്ള അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനമാണ്. സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. […]
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും

കോട്ടയം: തൃശൂർ മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്താണ് തീരുമാനം. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്. […]
Read more

കേരള സർവകലാശാലയുടെ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ എം.എ, എം.എസ്.സി , എം.കോം , എം.സി.ജെ ,എം.എസ്.ഡബ്ല്യൂ, എം.ലിബ്.ഐ.എസ്.സി ,എം.എഡ്‌, എൽ.എൽ.എം ,എം.ടെക് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ, അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുക. അപേക്ഷകൾ https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കണം. അപേക്ഷാ ഫീസ് : ജനറൽ: 1500 […]
Read more

ഓടുന്ന ബസിൽ നിന്നും തല പുറത്തേക്കിട്ടു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടത്. കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് അപകടമുണ്ടായത്. ബസിൽ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലായിരുന്നു യുവാവ് ഇരുന്നിരുന്നത്. രാത്രി ഒരുമണിക്കാണ് സംഭവം നടന്നത്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാർ തിരഞ്ഞ് നോക്കിയത്. മറ്റ് വണ്ടികൾ വന്നിടിക്കുകയായിരുന്നോ എന്ന് […]
Read more

ഒമാനിൽ വ്യാപക റെയ്ഡ്; നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിൽ

മസ്കറ്റ്: ഒമാനിൽ വ്യാപക റെയ്ഡ്. വിവിധ നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിലായി. മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡും സ്പെഷ്യൽ ടാക്സസ് പോലീസ് വിഭാഗവും ഒരുമിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് 40 പേർ പിടിയിലായത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മേഖലകളിൽപ്പെട്ട വിവിധ രാജ്യക്കാരാണ് പിടിയിലായത്. തൊഴിൽ നിയമങ്ങളും വിദേശതാമസ നിയമങ്ങളും ലംഘിച്ചതായും പൊതുധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ചിലരുടെ കൈവശം മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ , കൂടാതെ കൃത്രിമ നാണയങ്ങളും കണ്ടെത്തിയതായി […]
Read more

പത്തനംതിട്ടയിൽ വെൻഡിങ് തൊഴിലാളിയ്ക്ക് പാമ്പുകടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിലെ മുല്ലപ്പള്ളി മുരണിയിൽ വെൻഡിങ് തൊഴിലാളിയായ യുവാവിന് പാമ്പ്കടിയേറ്റു. മുരണി സ്വദേശി രതീഷനാണ് കടിയേറ്റത്. കൈവിരലിലാണ് കടിയേറ്റത്. കടിച്ചത് അണലി ആണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന് മുല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെൻഡിങ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് തിരിച്ചെത്തി വെൻഡിങ് ഉപകരണങ്ങൾ മുറിക്കകത്ത് വെച്ചപ്പോളാണ് പാമ്പ് കടിച്ചത്. മുറിയിൽ ആദ്യമേ ഉണ്ടായിരുന്ന ഉപകാരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് നിഗമനം. കൈവിരലിൽ ആണ് പാമ്പ് കടിച്ചത്. […]
Read more

തലശ്ശേരിയിൽ ഐസ്ക്രീം ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂർ മേപ്പാട് ഭാഗത്തുനിന്ന് അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും പൊലീസ് പിടിച്ചെടുത്തു. കൊളവല്ലൂർ മേപ്പാട്ടെ ഒരു തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ പൂഴി നിറച്ച നിലയിലാണ് ബോംബുകൾ ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി. രണ്ട് ദിവസം മുമ്പ് പാനൂർ പന്ന്യന്നൂർ ചിത്രവയലിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ […]
Read more

Recent News