Category: NEWS

വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്ന് ആരോപണം; തമിഴ്നാട്ടിൽ വിദേശ പൗരന്മാർ അറസ്റ്റിൽ

ചെന്നൈ: അ‌ടുത്തി‌‌‌ടെ കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്ന് ആരോപിച്ച് തമിഴ് വംശജരായ 25 വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്. അറസ്റ്റിലായവരിൽ സ്ത്രീകളുമുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവേ ചെന്നൈ, മധുര എന്നീ വിമാനത്താവളങ്ങളിൽ വെച്ച് ഇമിഗ്രേഷൻ അധികൃതരും ലോക്കൽ പൊലീസും സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ശ്രീലങ്ക, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശം വെച്ചവരാണ് അറസ്റ്റിലായത്. കൂടുതൽ […]
Read more

റിയാദ് മെട്രോ ; വെസ്റ്റേൺ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

റിയാദ്: റിയാദ് മെട്രോ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നായ വെസ്‌റ്റേൺ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഇന്ന് മുതലാണ് പ്രവർത്തനം ആരംഭിച്ചത്. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മെട്രോയുടെ നാല് ഐകോണിക് സ്റ്റേറ്റിനുകളിൽ ഏറ്റവും വലിയ സ്റ്റേഷനാണ് ഇത്. ഡിസൈൻ കാര്യക്ഷമതക്കും പരിസ്ഥിതി സുസ്ഥിരതക്കും LEED ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 1,12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്റ്റേഷൻ. വാണിജ്യ ഇടങ്ങൾ, സെൻസറി ഗാർഡൻ, പേർക്ക് നിസ്‌കരിക്കാനാകുന്ന പള്ളി, പൊതു സൗകര്യങ്ങൾ, 600 ലധികം […]
Read more

ഉന്നാവോ പീഡനക്കേസ്; മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി

ഡൽഹി: ഉന്നാവോ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി. സെൻ​ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി. ശിക്ഷ റദ്ദാക്കണം എന്ന വിധിയിൽ രണ്ട് മാസത്തിനകം തീർപ്പുണ്ടാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കുൽദീപ് സിങ് സെൻ​ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2017 ലാണ് ഉത്തർപ്രദേശിലെ […]
Read more

2026 ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർ ആയി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്

റിയാദ്: 2026 ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർ ആയി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. കഴിഞ്ഞ ദിവസമാണ് ഫിഫയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ഇക്കാര്യം പ്രഖ്യാപിച്ചത്. ഏഷ്യയിലും വടക്കേ അമേരിക്കയിലുമാണ് പിഐഎഫ് ഔദ്യോഗിക പങ്കാളിയായി നിർണ്ണയിക്കപ്പെട്ടത്. രണ്ട് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനികളും പങ്കാളിത്തത്തിലുണ്ട്. ഗെയിമിങ്, ഇ- സ്‌പോർട്‌സ് മേഖലകളിലെ പ്രമുഖ സൗദി കമ്പനിയായ സാവി ഗെയിമിങ് ഗ്രൂപ്പും, വിനോദം, കായികം, സംസ്‌കാരം എന്നിവയുടെ കേന്ദ്രമായ ഖിദ്ദിയയുമാണ് പങ്കാളികൾ.യുഎസ്, കാനഡ, മെക്‌സികോ എന്നിവിടങ്ങളിലായാണ് ഫിഫ ലോകകപ്പ്. 48 ദേശീയ […]
Read more

കനത്ത സുരക്ഷക്കിടെ തടവുശിക്ഷ വിധിച്ച പ്രതി നാടുവിട്ടു

കുവൈത്ത് : ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം രാജ്യം വിട്ട പ്രതിയെ കുവൈത്തും സൗദി അറേബ്യയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടി. ശിക്ഷാ കാലാവധിയുടെ ബാക്കി കാലയളവ് പൂർത്തിയാക്കുന്നതിനായി പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറി. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെയും വിവരങ്ങൾ കൈമാറിയതിലൂടെയുമാണ് ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താൻ സാധിച്ചത്. സൽമി അതിർത്തിയിൽ വെച്ചാണ് പ്രതിയെ സൗദി അധികൃതർ കുവൈത്തിന് കൈമാറിയത്. പ്രതിയെ പിടികൂടുന്നതിനും കൈമാറുന്നതിനും സൗദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് […]
Read more

മന്ത്രിസ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി ജോസഫ് ​ഗ്രൂപ്പ്

തിരുവനന്തപുരം: രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. ഇന്നലെ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് ഈ തീരുമാനം. ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച നടത്താന്‍ യോഗം പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനെ ചുമതലപ്പെടുത്തി. ലീഗിന് 5 മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ കേരള കോണ്‍ഗ്രസിന് 2 മന്ത്രിമാര്‍ വേണമെന്നാണ് ആവശ്യം. മോന്‍സ് ജോസഫിനെ കൂടാതെ രണ്ടാം മന്ത്രി സ്ഥാനത്തേക്ക് അപു ജോണ്‍ ജോസഫിനെ നിയോഗിക്കാനാണ് പാർട്ടിയിലെ ധാരണ. രണ്ടാം മന്ത്രി സ്ഥാനത്തിനു പകരം ചീഫ് വിപ്പ്, ഡപ്യൂട്ടി സ്ഫീക്കര്‍ പദവി […]
Read more

മൂന്ന് നായകന്മാർ; ഐപിഎല്ലിൽ അപൂർവ്വ ചരിത്രമെഴുതി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അപൂര്‍വ ചരിത്രമെഴുതി മുംബൈ ഇന്ത്യന്‍സ് ടീം. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ മുംബൈ ടീമിനെ നയിച്ചത് ജസ്പ്രിത് ബുംറയായിരുന്നു. ഇതോടെ ഒരു സീസണില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളെ ക്യാപ്റ്റന്‍മാരാക്കുന്ന ചരിത്രത്തിലെ ആദ്യ ഐപിഎല്‍ ഫ്രഞ്ചൈസിയായി മുംബൈ ഇന്ത്യൻസ് മാറി.സ്ഥിരം ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ തുടരെ മൂന്നാം പോരാട്ടത്തിലും ടീമില്‍ കളിച്ചില്ല. പുറം വേദനയെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്. സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇത്തവണ ടീമിലില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്നത്തെ പോരാട്ടത്തില്‍ താരം […]
Read more

ഗതാഗതം നിയന്ത്രിക്കാൻ എ.ഐ. നിരീക്ഷണം ശക്തമാക്കും

ദുബായ് : നഗരഗതാഗതം നിയന്ത്രിക്കാനും നിരീക്ഷിക്കാനും നിർമിതബുദ്ധി സാങ്കേതികവിദ്യ വിപുലീകരിക്കാനൊരുങ്ങി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . സാങ്കേതിക സേവനങ്ങളും സംവിധാനങ്ങളും കൈകാര്യം ചെയ്യുന്ന ടെക്നോളജി ഓപ്പറേഷൻ കൺട്രോൾ സെന്റർ സന്ദർശത്തിനിടെ ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും മികവ് ഉയർത്തിക്കൊണ്ട് സ്മാർട്ട്, സുസ്ഥിര നഗരമായി എമിറേറ്റിനെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അൽ തായർ പറഞ്ഞു. 24 മണിക്കൂറും തടസ്സങ്ങളില്ലാതെ സാങ്കേതിക സേവനങ്ങൾ നിരീക്ഷിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം അവലോകനം ചെയ്യുകയും […]
Read more

ഇനി വാഹന മോഡിഫിക്കേഷൻ നടക്കുമോ

പുതുതലമുറയെ ഏറെ ആകർഷിച്ച പ്രഖ്യാപനമായിരുന്നു വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി നൽകും എന്നത്. വി.ഡി. സതീശന്റെ പ്രഖ്യാപനവും യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം കൂടിയായപ്പോൾ അത് ഏറെ ശ്രദ്ധനേടി. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് അടിക്കുറിപ്പോടെ വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്ന വീഡിയോയും നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. നിയമക്കുരുക്കുകള്‍ ഒഴിവാക്കി ഇത് എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. അപകടകരമായ രൂപമാറ്റമേത് അല്ലാത്തതേത് എന്നു പട്ടിക തയാറാക്കുകയാണെന്ന് ഗതാഗത കമ്മിഷണര്‍ സി.നാഗരാജു പറഞ്ഞു. അനുവദിക്കാവുന്ന രൂപമാറ്റങ്ങള്‍ […]
Read more

SSLC ഫലത്തിൽ അഭിനന്ദനവുമായി കെ സി വേണുഗോപാൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും, വേണുഗോപാൽ കുറിപ്പിൽ പറയുന്നു. എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം […]
Read more

Recent News