റിയാദ് മെട്രോ ; വെസ്റ്റേൺ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

റിയാദ്: റിയാദ് മെട്രോ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നായ വെസ്‌റ്റേൺ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഇന്ന് മുതലാണ് പ്രവർത്തനം ആരംഭിച്ചത്. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മെട്രോയുടെ നാല് ഐകോണിക് സ്റ്റേറ്റിനുകളിൽ ഏറ്റവും വലിയ സ്റ്റേഷനാണ് ഇത്. ഡിസൈൻ കാര്യക്ഷമതക്കും പരിസ്ഥിതി സുസ്ഥിരതക്കും LEED ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.

1,12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്റ്റേഷൻ. വാണിജ്യ ഇടങ്ങൾ, സെൻസറി ഗാർഡൻ, പേർക്ക് നിസ്‌കരിക്കാനാകുന്ന പള്ളി, പൊതു സൗകര്യങ്ങൾ, 600 ലധികം വാഹനങ്ങൾക്കായുള്ള പൊതുഗതാഗത പാർക്കിങ് എന്നിവ സ്‌റ്റേഷനിലുണ്ട്. കൂടാതെ, മണിക്കൂറിൽ 60,000-ത്തിലധികം ട്രെയിൻ യാത്രക്കാരെയും, മണിക്കൂറിൽ 1,300 ബസ് യാത്രക്കാരെയും ഉൾക്കൊള്ളാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *