Category: sports

മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ സി.കെ വിനീതിന്റെ യാത്രാവിവരണം ഉടന്‍ പുറത്തിറങ്ങും

മലയാളിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറുമായ സി.കെ വിനീത് എഴുതിയ യാത്രാവിവരണം ഉടന്‍ പുറത്തിറങ്ങും. പുസ്തകത്തിന്റെ കവര്‍പേജ് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നിര്‍വഹിച്ചു. പുസ്തകം ഓഗസ്റ്റ് രണ്ടാം വാരം പുറത്തിറങ്ങും. 63 ദിവസങ്ങളായി 14 സംസ്ഥാനങ്ങളിലൂടെ ഏകദേശം 17620 കിലോമീറ്ററുകള്‍ സഞ്ചരിച്ചതിന്റെ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സികെ വിനീത് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. എന്നും മനസ്സില്‍ കൊണ്ടുനടന്നൊരു വലിയ സ്വപ്നമായിരുന്നു ഇന്ത്യ മുഴുവന്‍ കണ്ടറിയണം എന്നത്. പലതവണ പദ്ധതികള്‍ […]
Read more

ലോകകപ്പിലെ കലാശക്കൊട്ട് മത്സരം നിയന്ത്രിക്കുക സ്ലാവോ വിന്‍സിച്ച്‌

രണ്ട് ദിവസങ്ങൾക്കപ്പുറം ആരാകും ഫിഫ ലോകകപ്പ് കിരീടത്തിൽ മുത്തമിടുക എന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും. ഇപ്പോൾ മത്സരം നിയന്ത്രിക്കാനുള്ള റഫറിയിങ് പാനലിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ. സ്ലാവോ വിന്‍സിച്ചായിരിക്കും ലോകകപ്പിലെ കലാശക്കൊട്ട് മത്സരം നിയന്ത്രിക്കാൻ കളത്തിലുണ്ടാവുക. ഇപ്പോൾ ഫിഫയുടെ ആ പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി അദ്ദേഹത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.റഫറിയിങ് പാനലിനെ പ്രഖ്യാപിക്കുന്ന സമയത്ത് സ്ലാവോ വിന്‍സിച്ച് വികാരാധീനനാകുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. ഫൈനൽ മത്സര നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സ്ലാവോയെ സഹപ്രവർത്തകർ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം. പ്രഖ്യാപനത്തിന് പിന്നാലെ […]
Read more

മൗറീഷ്യസിനെ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തി ഐസിസി

111-ാമത് അസോസിയേറ്റ് അംഗമായി മൗറീഷ്യസിനെ ഔദ്യോഗികമായി ഉള്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസിയുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ക്രിക്കറ്റ് മൗറീഷ്യസിന് ഈ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ള 23-ാമത്തെ ഐസിസി അംഗമാണ് മൗറീഷ്യസ്. അതേസമയം, ഫ്രാന്‍സ് ക്രിക്കറ്റ് അസോസിയേഷന് ഐസിസി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഐസിസിയുടെ അംഗത്വ മാനദണ്ഡങ്ങളും നിബന്ധനകളും കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് ഫ്രാന്‍സിന് നോട്ടീസ് നല്‍കുകയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. നിശ്ചിത സമയത്തിനകം തങ്ങളുടെ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ ഫ്രാന്‍സിന്റെ അംഗത്വം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് […]
Read more

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം; ജയം ആർക്കൊപ്പം

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. കാർഡിഫ് സ്റ്റേഡിയത്തിൽ വൈകുന്നേരം 5 .30 മുതലാണ് മത്സരം. ആ​ദ്യ ക​ളി​യി​ൽ ആ​റ് വി​ക്ക​റ്റി​ന് ജ​യി​ച്ച സന്ദ​ർ​ശ​ക​ർ​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. അങ്ങനെയെങ്കിൽ ടി 20 പരമ്പര തോൽവിക്ക് ചെറിയ ആശ്വാസമാകും. ആ​ദ്യ ക​ളി​യി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 47.5 ഓ​വ​റി​ൽ ആ​തി​ഥേ​യ​ർ 258 റ​ൺ​സി​ന് പു​റ​ത്താ​യി. ജോ ​റൂ​ട്ടും ലി​യാം ഡോ​സ​നും അർധ സെഞ്ച്വറിയുമായി തി​ള​ങ്ങി. അ​ക്സ​ർ പ​ട്ടേ​ൽ നാ​ലും […]
Read more

ലമീൻ യമാലിന്റെ ബാഴ്‌സലോണയിലെ ആഡംബര വീട്ടിൽ മോഷണശ്രമം

ബാഴ്‌സലോണ: സ്‌പെയിൻ കൗമാരതാരം ലമീൻ യമാലിന്റെ ബാഴ്‌സലോണയിലെ ആഡംബര വീട്ടിൽ മോഷണശ്രമം. ബുധനാഴ്ച പുലർച്ചെയാണ് മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ കണ്ടതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സ്‌പെയിൻ ലോകകപ്പ് സെമിഫൈനൽ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മുൻ ബാഴ്‌സ താരം ജെറാഡ് പിഗ്വെ, ഗായിക ഷക്കീർ എന്നിവർ നേരത്തെ താമസിച്ചിരുന്ന വീടാണിത്. 9.5 മില്യൺ […]
Read more

ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി ലയണൽ മെസി

ഇത്തവണത്തെ ഫിഫ ലോകകപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസി. ഇന്നലെ നടന്ന അർജന്റീന – ഇംഗ്ലണ്ട് സെമി പോരാട്ടത്തിൽ രണ്ട് അസിസ്റ്റ് കൂടെ നേടിയതോടെയാണ് എംബാപ്പയെ മറികടന്നുകൊണ്ട് മെസി പട്ടികയിൽ മുന്നിലെത്തിയത്. നിലവിൽ എട്ട് ഗോളുകളും നാല് അസിസ്റ്റും ആണ് താരത്തിന്റെ സമ്പാദ്യം. അതേസമയം, എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുമായി കിലിയൻ എംബാപ്പെ മെസിയുടെ തൊട്ടുപിന്നാലെയുണ്ട്. ലയണൽ മെസിയുടെ അർജന്റീനയ്ക്കും കിലിയൻ എംബാപ്പയുടെ ഫ്രാൻസിനും ഇനി ഈ ലോകകപ്പിൽ ഒരൊറ്റ […]
Read more

കപ്പ് ആർക്ക് ? ലോകകിരീടത്തിനായി അർജൻ്റീനയും സ്പെയിനും

2026 ഫിഫ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ ലോകകിരീടത്തിനായി കൊമ്പ് കോർക്കാനിറങ്ങുകയാണ് അർജന്റീനയും സ്പെയിനും.ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ മുതൽ സെമി – ഫൈനൽ വരെ തോൽവി എന്തെന്ന് അറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയിരിക്കുന്നത്. സെമി പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്തായിരുന്നു സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്. ഇംഗ്ലണ്ടിനെ അവസാനനിമിഷം നേടിയ ഗോളിലാണ് അർജന്റീന പൂട്ടിയത്. ജൂലൈ 19 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ലോകകപ്പിൽ നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഒരു സമനിലയോ തോൽവിയോ ഉണ്ടായിട്ടില്ല. ജയത്തിന്റെ മാധുര്യം മാത്രം അറിഞ്ഞുകൊണ്ടായിരുന്നു മെസിയുടെയും […]
Read more

‘അര്‍ജന്‍റീന ഫൈനലിൽ എത്തില്ല’; പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്

ഇന്ന് നടക്കുന്ന അര്‍ജന്‍റീന-ഇംഗ്ലണ്ട് രണ്ടാം സെമിയില്‍ അനായാസ ജയവുമായി ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്നും ഫൈനലില്‍ സ്പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടം നേടുമെന്നും പ്രവചിച്ച് നടനും ഗായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്‍ ഫൈനലിലെത്തിയതിന് പിന്നാലെയാണ് അടുത്ത പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. “അങ്ങനെ എന്‍റെ പ്രവചനം ശരിയായി. ദേ ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലിൽ എത്തി. വിശ്വാസം ഇല്ലാത്തവർ രണ്ട് ദിവസം മുമ്പുള്ള […]
Read more

ഫോട്ടോഗ്രാഫർക്കായി ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ വരുത്തി മൈക്കൽ ഒലിസെ, കയ്യടിച്ച് ആരാധകർ

ന്യൂയോര്‍ക്ക്: ഫ്രാൻസിന്‍റെ യുവ വിംഗർ മൈക്കൽ ഒലിസെ മൈതാനത്തെ കളി മികവിനപ്പുറം, തനിക്കൊപ്പം നിൽക്കുന്ന മനുഷ്യരോട് കാണിക്കുന്ന സമാനതകളില്ലാത്ത കൂറിന്‍റെയും നിലപാടിന്‍റെയും പേരില്‍ ആരാധകരുടെ ഹൃദയം കവരുകയാണ്. ഈ ലോകകപ്പിൽ 5 അസിസ്റ്റുകളുമായി ഫ്രഞ്ച് പടയുടെ തുറുപ്പുചീട്ടായും കിലിയൻ എംബാപെയുടെ പ്രധാന വഴികാട്ടിയായും ഒലിസെ തിളങ്ങിനിൽക്കുകയാണ്. എന്നാൽ ആഴ്ചകൾക്ക് മുൻപ് തന്‍റെ 94 ലക്ഷം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം താരം പെട്ടെന്ന് നീക്കം ചെയ്തത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകളിലേക്കുള്ള ട്രാൻസ്ഫറിന്‍റെ […]
Read more

ആഫ്രിക്കയെ മുട്ടുകുത്തിടച്ച് ; ഫ്രാൻസ് സെമിയിൽ

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവുമായാണ് ഫ്രാൻസ് സെമിയിലേക്ക് മാർച്ച് ചെയ്തത്. സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയുമാണ് ഗോൾ നേടിയത്. എംബാപ്പെയുടെ ഈ ലോകകപ്പിലെ എട്ടാമത്തെയും ഡെംബെലെയുടെ അഞ്ചാമത്തേയും ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് റേസിൽ എംബാപ്പെ മുന്നിലെത്തി. എട്ട് ഗോളുകൾ തന്നെ നേടി മെസി ലിസ്റ്റിലുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ എംബാപ്പെയ്ക്കാണ് മുൻ‌തൂക്കം.ഇന്ന് ഡെംബെലെ നേടിയ ഗോളിലേക്ക് വഴിയൊരുക്കിയതടക്കം നാല് അസിസ്റ്റാണ് ഫ്രഞ്ച് താരത്തിനുള്ളത്. […]
Read more

Recent News