തണ്ണീര്‍മുക്കം കേസ്: പ്രതി ഒളിവില്‍, കൊലയ്ക്ക് കാരണം മകളോട് മോശമായി പെരുമാറിയതെന്ന് സംശയം
ആലപ്പുഴ: തണ്ണീര്‍മുക്കത്ത് 53 കാരനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ പ്രതി ഒളിവില്‍ എന്ന് പൊലീസ്. പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളോട് കൊല്ലപ്പെട്ടയാള്‍ മോശമായി പെരുമാറിയിരുന്നു എന്ന് പരാതി ഉണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) ആണ് മരിച്ചത്. ഇന്നാണ് ഇയാളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. വായില്‍ നിന്നും മൂക്കില്‍ നിന്നും […]
Read more

