പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളും ഒഴിപ്പിക്കാൻ കോടതി അനുമതി നൽകി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്തെ മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. നിലവിലെ ചേരി പ്രദേശത്ത് നിന്നും 45 കിലോമീറ്റർ അകലെയുള്ള സവിദ ഖേര എന്ന സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് സ്വയം ഒഴിഞ്ഞുപോകാൻ രണ്ടാഴ്‌ചത്തെ സമയമാണ് കോടതി നൽകിയിരിക്കുന്നത്. അനധികൃതമായാണ് ചേരിപ്രദേശത്ത് ആളുകൾ താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യ സുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് […]
Read more

