ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിന്റെ മാസ്റ്റർ റൈറ്റർ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ. ഗ്രേറ്റ്ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം ആര്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അനന്തൻകാട്.അജനീഷ് ലോകനാഥിന്റെ പശ്ചാത്തല സംഗീതവും ആര്യയുടെ കട്ട മാസ്സ് പെർഫോമൻസുമായി ‘അനന്തൻകാട്’ ജൂൺ 25-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു!
വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്, ആര്യക്ക് പുറമേ വിജയരാഘവൻ, തെന്നിന്ത്യൻ താരം സുനിൽ, ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളീ ഗോപി, ശാന്തി ബാലചന്ദ്രൻ, നിഖില വിമൽ, ഇന്ദ്രൻസ് എന്നിങ്ങനെ നീളുന്നു താരനിര
