അബുദാബി: ഇറാന്റെ ഭാഗത്ത് നിന്നും വരുന്ന തുടർച്ചയായ ആക്രമണങ്ങളിലും പ്രകോപനങ്ങളിലും യുഎഇ ഗവണ്മെന്റ് സ്വീകരിച്ച നിലപാട് സുതാര്യവും വിട്ടുവീഴ്ച ഇല്ലാത്തതുമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ഒപ്പം തന്നെ അയൽരാജ്യങ്ങൾ സമാധാനശ്രമങ്ങൾ നടത്തുമ്പോഴും അവരെ ആക്രമിക്കുന്ന ഇറാന്റെ നടപടി വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
സംഘർഷങ്ങൾ പരമാവധി ഒഴിവാക്കാൻ അയൽരാജ്യങ്ങൾ ശ്രമിക്കുമ്പോഴും ഇറാൻ ആക്രമണം തുടരുകയാണ്. ഇത്തരം പ്രതിസന്ധി ഘട്ടത്തിലാണ് ഒരു രാജ്യത്തിന്റെ നിലപാടുകളുടെ വ്യക്തത പരിശോധിക്കപ്പെടുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക, ജനങ്ങൾക്ക് സുരക്ഷാ ഉറപ്പുവരുത്തുക, കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കുക എന്നത് പ്രാഥമിക ഉത്തരവാദിത്വം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെ വിശ്വസിക്കാൻ കൊള്ളില്ല; നിലപാട് വ്യക്തമാക്കി ഡോ. അൻവർ ഗർഗാഷ്
