കർണാടക: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച യാത്ര ചെയ്തത് മെട്രോയിൽ. വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു യാത്ര. പൊതുഗതാഗതത്തിന് തടസ്സമാകുന്നത് ഒഴിവാക്കാനാണിത്. സീറോ ട്രാഫിക് സൗകര്യം ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലൂടെ വലിയൊരു മാറ്റത്തിന് അദ്ദേഹം തുടക്കമിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോട്ട്. കനകപുരയിലെ തന്റെ മണ്ഡല സന്ദർശനത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ യാത്ര. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം കനകപുരയിലെത്തുന്നത്. ട്രെയിൻ യാത്രയ്ക്കിടെ മറ്റ് യാത്രക്കാരുമായി അദ്ദേഹം സംസാരിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി റോഡിലൂടെ പോകുന്നതിന് പകരം അദ്ദേഹം മെട്രോ തിരഞ്ഞെടുക്കുകയായിരുന്നു. അവസാന സ്റ്റേഷനിൽ ഇറങ്ങിയ ശേഷം റോഡ് വഴി അദ്ദേഹം സഞ്ചരിച്ചു.
Related Posts
പിണറായി പ്രതിപക്ഷത്തിരിക്കണ്ട
തിരുവനന്തപുരം: പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.…
ആ PB അംഗം ആരെന്ന് അറിയില്ല; വിനോദിനിയുടെ ആരോപണത്തിൽ എം വി ഗോവിന്ദൻ
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി…
അഴിച്ചുപണിയുമായി ഒ.ജെ ജനീഷ്
തിരുവനന്തപുരം: കേരളത്തിന്റെ കായിക രംഗത്ത് സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ട് കായികവകുപ്പ് മന്ത്രി. കേരള സ്പോർട്സ് കൗൺസിൽ അംഗീകരിച്ചതും കൗൺസിലിൽ അഫിലിയേറ്റ്…
