കർണാടക: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച യാത്ര ചെയ്തത് മെട്രോയിൽ. വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു യാത്ര. പൊതുഗതാഗതത്തിന് തടസ്സമാകുന്നത് ഒഴിവാക്കാനാണിത്. സീറോ ട്രാഫിക് സൗകര്യം ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലൂടെ വലിയൊരു മാറ്റത്തിന് അദ്ദേഹം തുടക്കമിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോട്ട്. കനകപുരയിലെ തന്റെ മണ്ഡല സന്ദർശനത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ യാത്ര. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം കനകപുരയിലെത്തുന്നത്. ട്രെയിൻ യാത്രയ്ക്കിടെ മറ്റ് യാത്രക്കാരുമായി അദ്ദേഹം സംസാരിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി റോഡിലൂടെ പോകുന്നതിന് പകരം അദ്ദേഹം മെട്രോ തിരഞ്ഞെടുക്കുകയായിരുന്നു. അവസാന സ്റ്റേഷനിൽ ഇറങ്ങിയ ശേഷം റോഡ് വഴി അദ്ദേഹം സഞ്ചരിച്ചു.
Related Posts
നിതിൻ രാജിന്റെ മരണം ; നോയിഡയിൽ നിന്ന് ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേർ പിടിയിൽ
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ പൊലീസിന്റെ നിർണായക നീക്കം. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേർ…
താമരശ്ശേരി ചുരത്തിൽ റോഡിൽ കിടന്ന പെരുമ്പാമ്പിനെ മാറ്റുന്നതിനിടെ തിരിഞ്ഞ് കടിച്ചു
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വെച്ച് യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു. വയനാട് കല്‍പ്പറ്റ സ്വദേശി ആസാദി(28)നാണ് കാലില്‍ കടിയേറ്റത്. കടിയേറ്റ ഭാഗത്തെ…
ഓപ്പറേഷന് തൂഫാൻ; കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ പൊലീസിന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന് തൂഫാനിലൂടെ ലഹരിക്കേസിലെ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലീസിന് നിര്‍ദേശം നൽകി. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിക്കുന്നവരെ കരുതല്‍…
