നിർണായക കരാറുകളിൽ ഒപ്പുവെച്ച് മസ്കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: ഒമാനിലെ സീബ്, ബൗഷർ, അൽ ആമിറാത്ത് എന്നീ വിലായത്തുകളിൽ പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി മസ്‌കത്ത് മുനിസിപ്പാലിറ്റി നിരവധി കരാറുകളിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങളിലും പൊതു ഇടങ്ങളിലും തുടർച്ചയായ നിക്ഷേപം നടത്തി. സുസ്ഥിരമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സീബ് വിലായത്തിലെ സൗത്ത് അൽ മബേല ഇൻഡസ്ട്രിയൽ ഏരിയയുടെ വികസനത്തിനായുള്ള പഠനങ്ങൾക്കും കൺസൾട്ടൻസി ഡിസൈനുകൾക്കുമായുള്ള പദ്ധതി ഒപ്പുവെച്ച കരാറുകളിൽ ഉൾപ്പെടുന്നു. റോഡ് ശൃംഖലകളുടെ നവീകരണം, അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും മെച്ചപ്പെടുത്തൽ, ഗതാഗത സുരക്ഷ ഉറപ്പാക്കൽ, ഹരിതവൽക്കരണത്തിലൂടെയും നഗര സൗന്ദര്യവൽക്കരണത്തിലൂടെയും പ്രദേശം ആകർഷകമാക്കൽ എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത വികസന പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരവൽക്കരണത്തിന് അനുസൃതമായി ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാനും സാമ്പത്തിക-വ്യാവസായിക പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും ഈ പദ്ധതി സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *