തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും തമിഴകത്തെ രാഷ്ട്രീയ മാറ്റങ്ങൾ വലിയ ചർച്ചയായി മാറുന്നുണ്ട്. വിജയ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ തമിഴ്നാട്ടിൽ വന്ന മാറ്റങ്ങളും പുതിയ നിമയമങ്ങളും എല്ലാം ഏറെ ആവേശത്തോടെയാണ് മലയാളികളും നോക്കി കാണുന്നത്. വിജയ് രാജിവച്ച തിരുച്ചിറപ്പള്ളിയിൽ നടൻ രാഘവ ലോറൻസ് സ്ഥാനാർത്ഥിയായേക്കും എന്ന ചർച്ചകൾ സജീവമാണ്. ഇതിനിടയിൽ താൻ രാഷ്ട്രീയത്തിലേക്ക് വരണമോ വേണ്ടയോ എന്ന് പറയാനായി ലോറൻസ് ഒരു വീഡിയോ ചെയ്തിരുന്നു. ഇതേറെ വൈറലാകുകയും ചെയ്തു. ലോറൻസ് രാഷ്ട്രീയത്തിൽ വരണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.
ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നാലെ തനിക്ക് എതിരെ ചിലർ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെ ചലനങ്ങൾ കാണാനുണ്ടെന്നും പറയുകയാണ് രാഘവ ലോറൻസ്. പ്രസ്മീറ്റിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. “നിലവിലുള്ള രാഷ്ട്രീയക്കാരെല്ലാം സഹോദരനായും അതായത് സ്വന്തക്കാരെ പോലെയാണ് ഞാൻ കാണുന്നത്. ഒരുപക്ഷേ ഞാന്‍ രാഷ്ട്രീയത്തിലറങ്ങി നിലപാടുകള്‍ പറയുമ്പോള്‍ എതിരാകുമാകും. ഇപ്പോഴെനിക്കെതിരെ തിരിഞ്ഞിട്ടില്ലെന്നാണോ നിങ്ങളുടെ വിചാരം. രാഷ്ട്രീയത്തിലേക്ക് വരണമോ വേണ്ടയോ എന്ന് ചോദിച്ചതിന് എനിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. അതിന്റെ മണം അടിച്ച് തുടങ്ങിയിട്ടുണ്ട്(ലൈറ്റ അടിക്ക ആരംമ്പിച്ചിട്ടെ. സ്മെല്‍ എല്ലാം വരത്) ഇന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങൾ വച്ചും എനിക്കെതിരെ തിരയും. തിരിച്ചടിക്കട്ടെ. എല്ലാം ഒരു വിളയാട്ടാണല്ലോ. നമ്മളും നല്ല രീതിയില്‍ ഗെയിം കളിക്കുമല്ലോ. കളത്തിലിറങ്ങിയാല്‍ ഞാനും ഗെയിം ആടാന്‍ തുടങ്ങും”, എന്ന് ലോറൻസ് പറയുന്നു.
