റിയാദ്: യമനിലെ അൽ ഹുദൈദ ഗവർണറേറ്റിലെ അൽ ഖവ്ഖ മേഖലയിൽ 69 ലക്ഷം ലിറ്റർ വെള്ളമെത്തിച്ച് സൗദിയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ . 2026 ഏപ്രിൽ മാസത്തെ കണക്കാണിത്. ഗാർഹിക ആവശ്യങ്ങൾക്കായി 56,57,000 ലിറ്റർ വെള്ളവും, 12,97,000 ലിറ്റർ കുടിവെള്ളവും കെ.എസ്.റിലീഫ് വിതരണം ചെയ്തു. അഭയാർഥി ക്യാമ്പുകളിൽ 565 ട്രിപ്പ് ജലശേഖരണ സർവീസുകൾ നടത്തുകയും ജലത്തിന്റെ ഗുണനിലവാര പരിശോധന നടത്തുകയും ചെയ്തു. ഈ കാലയളവിൽ 309 ക്യുബിക് മീറ്റർ മലിനജലം ക്യാമ്പുകളിൽ നിന്ന് നീക്കി. ഇതോടൊപ്പം 16 താൽക്കാലിക ശൗചാലയങ്ങളുടെയും 14 ജലവിതരണ കേന്ദ്രങ്ങളുടെയും അറ്റകുറ്റപ്പണികൾ നടത്തി. മേഖലയിലെ 80,553 വ്യക്തികൾക്കാണ് കെ.എസ് റിലീഫിന്റെ പ്രവർത്തനങ്ങളിലൂടെ പ്രയോജനം ലഭിച്ചത്.
യമനിൽ 69 ലക്ഷം ലിറ്റർ വെള്ളമെത്തിച്ച് സൗദി
