കനത്ത ചൂടിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഒമാൻ പോലീസ്

മസ്കറ്റ്: ഒമാനിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ചൂട് കാലത്ത് ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണം. ഉയർന്ന താപനില കാരണം വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ഒരു കാരണവശാലും വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കരുതെന്നും പോലിസ് പറഞ്ഞു. വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് മെക്കാനിക്കൽ തകരാറുകളോ ഇന്ധന-ഓയിൽ ചോർച്ചയോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ വാഹനങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ കരുതണമെന്നും പോലിസ് നിർദേശത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *