പുതിയ പ്ലാനുമായി സർക്കാർ

തിരുവനന്തപുരം: ബജറ്റിൽ നികുതികൂട്ടി ജനങ്ങൾക്കുമേൽ ഭാരമേൽപ്പിച്ചില്ലെങ്കിലും നികുതിപിരിവ് ഊർജിതമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ. സാമ്പത്തികപ്രതിസന്ധി അതിജീവിക്കാൻ സ്വർണം ഉൾപ്പെടെ പ്രധാനമേഖലകളിലെ നികുതിച്ചോർച്ച തടഞ്ഞ്, ഖജനാവിലേക്ക് വരുമാനം ഉറപ്പാക്കാനാണ് നടപടി. വ്യാപാരികളും മറ്റും കൃത്യമായി സർക്കാരിലേക്ക് നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ആരംഭിക്കും. സ്വർണത്തിന്റെ വരവും പോക്കും ഇടപാടുകളും സൂക്ഷ്മമായി നിരീക്ഷിക്കാൻ സംവിധാനമുണ്ടാക്കും. സാധനസാമഗ്രികളുടെ അന്ധർസംസ്ഥാന വിനിമയം വഴിയുള്ള ഐ.ജി.എസ്.ടി.യിൽ ചോർച്ചയുണ്ടെന്നും ഖജനാവിനു നഷ്ടമുണ്ടായെന്നും നേരത്തേ വി.ഡി. സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ, ഐ.ജി.എസ്.ടി. ഉറപ്പാക്കാനുള്ള നടപടികളും ആരംഭിക്കും. ഇതിനായി കേന്ദ്രസഹായവും തേടും. സർക്കാരിലേക്കു കിട്ടേണ്ട നികുതി സമയബന്ധിതമായി ലഭ്യമാക്കാനുള്ള പരിഷ്‌കാരങ്ങൾക്കും സർക്കാർ മുൻകൈയെടുക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *