മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ?

ന്യൂയോര്‍ക്ക്: ഗ്രൂപ്പ് ഘട്ടത്തില്‍ കിട്ടുന്ന മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ? ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് തുല്യ പോയിന്റ് എങ്കില്‍ നോക്കൌട്ടിലെത്താന്‍ എന്തൊക്കെ പരിഗണിക്കും. നോക്കാം ഫിഫയുടെ സങ്കീര്‍ണമായ നിയമങ്ങള്‍. 12 ഗ്രൂപ്പുകള്‍. 48 ടീമുകള്‍. ആദ്യ നോക്കൌട്ടിലേക്ക് 32 ടീമുകള്‍. 12 ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യോഗ്യത. അതായത് 24 ടീമുകള്‍ക്ക്. ബാക്കി 8 ടീമുകള്‍ക്ക് കൂടി അവസരം. എല്ലാം ഗ്രൂപ്പുകളിലേയും ഏറ്റവും മികച്ച എട്ട് ടീമുകളാവും ഗ്രൂപ്പ് ഘട്ട കടമ്പ കടക്കുക. മൂന്നാം സ്ഥാനക്കാരുടെ പോയിന്റ് തുല്യമെങ്കില്‍, നേടിയ ഗോളും വഴങ്ങിയ ഗോളും തമ്മിലുള്ള അന്തരം പരിഗണിക്കും. ഇവിടെയും തുല്യമെങ്കില്‍, ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ടീമിന് നോക്കൌട്ട് കളിക്കാം. ആ മാനദണ്ഡത്തിലും തീരുമാനം വന്നില്ലെങ്കില്‍, അടുത്ത വഴി. ഫെയര്‍ പ്ലേ പെയിന്റുകള്‍ പരിഗണിക്കും. ടീമംഗങ്ങള്‍ക്കും ടീം ഒഫീഷ്യല്‍സിനും കിട്ടുന്ന യെല്ലോ റെഡ് കാര്‍ഡുകള്‍ ഭാവി നിര്‍ണയിക്കും. ഇതിനും മാനദണ്ഡങ്ങളുണ്ട്. ഒരു മഞ്ഞ കാഡ് കിട്ടിയാല്‍ മൈനസ് ഒന്ന്. നേരിട്ടല്ലാതെ ചുവപ്പ് കാര്‍ഡ് എങ്കില്‍ മൈനസ് മൂന്ന്.

Leave a Reply

Your email address will not be published. Required fields are marked *