കേരള സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ നീക്കം നടത്തി വി സി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലറുടെ അസാധാരണ ഇടപെടൽ. ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ നീക്കം. സിൻഡിക്കേറ്റിനെ ഒഴിവാക്കി വൈസ് ചാൻസലർ വിജ്ഞാപനം പുറത്തിറക്കി. ചട്ട പ്രകാരം സിൻഡിക്കേറ്റാണ് പഠന ബോർഡുകളിലേക്ക് നിയമനം നടത്തേണ്ടത്.

സമയപരിധി കഴിഞ്ഞിട്ടും വി സി മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റ് യോഗം വിളിക്കുന്നില്ല. സർവകലാശാലയ്ക്ക് കീഴിലുള്ള 37 പഠന ബോർഡുകളിലേക്കാണ് നിയമനം നടത്തുന്നത്. ജൂലൈ 3 നകം അപേക്ഷകൾ സമർപ്പിക്കണം എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തി. വൈസ് ചാൻസലർ നിയമങ്ങൾ കാറ്റിൽ പുറത്തുന്നു എന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപണം ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *