ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ ഹാട്രിക്

ബോസ്റ്റൺ: ലോകകപ്പിൽ തിളങ്ങുന്നില്ലെന്ന വിമർശനത്തിന് ഹാട്രിക് മികവിലൂടെ മറുപടി നൽകി ഉസ്മാൻ ഡെംബലെ. നോർവേയുമായുള്ള മത്സരത്തിൽ മുപ്പത്തിരണ്ട് മിനിറ്റിലാണ് ഡെംബലെ ഹാട്രിക് തികച്ചത്. ലോകക്കപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഡെംബലെ. 1954 ന് ശേഷം ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ഡെംബലെ സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഓസ്ട്രിയൻ താരം എറിച്ച് പ്രോബ്സ്റ്റ് 1954 ലെ ലോകക്കപ്പിൽ 24 മിനിറ്റിലാണ് ഹാട്രിക് തികച്ചത്. 1986 ലെ ലോകകപ്പിൽ പോളണ്ടിനെതിരെ 34 മിനിറ്റിൽ ഹാട്രിക് നേടിയ ഇംഗ്ലണ്ട് താരം ഗാരി ലിനേക്കറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 1970 ലെ ലോകകപ്പ് മത്സരത്തിൽ പെറുവിനെതിരായ മത്സരത്തിൽ വെസ്റ്റ് ജർമനിക്ക് വേണ്ടി ഗെർഡ് മുള്ളർ 39 മിനിറ്റിലാണ് ഹാട്രിക് തികച്ചത്. 1938 ൽ ഗുസ്താവ് വെട്ടേർസ്ട്രോം സ്വീഡന് വേണ്ടി നേടിയ ഹാട്രിക് നാല്പത്തിനാലാം മിനിറ്റിലായിരുന്നു. ലോകകപ്പിൽ ആദ്യ പകുതിയിൽ ഹാട്രിക് തികയ്ക്കുന്ന ആദ്യ തരാം കൂടിയായിഉർന്നു അന്ന് ഗുസ്താവ് വെട്ടേർസ്ട്രോം.

Leave a Reply

Your email address will not be published. Required fields are marked *