നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

കൊച്ചി : മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുന്ന ചിത്രം, പ്രേക്ഷകരുടെ മനസ് നിറക്കുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ ആണ് ചിത്രം രണ്ടാം വാരത്തിലും പ്രദർശിപ്പിക്കുന്നത്. ആദ്യ ആഴ്ചയിൽ ലഭിച്ചതിലും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് രണ്ടാം വാരത്തിൽ ലഭിക്കുന്നത്. കേരളത്തിനൊപ്പം ചിത്രം ഗൾഫിലും പ്രദർശനം ആരംഭിച്ചിട്ടുണ്ട്. മധുബാല, ഇന്ദ്രൻസ് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഈ ഫീൽ ഗുഡ് ഡ്രാമ രചിച്ചതും സംവിധായിക വർഷ വാസുദേവ് തന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *