ലോ ആൻഡ് ഓർഡറി’ൽ പ്രകാശ് വർമ്മ നായകൻ; 8 വർഷത്തിന് ശേഷം രഞ്ജിത്ത്, ഒപ്പം മമ്മൂട്ടിയും

കൊച്ചി : തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചു. മോഹൻലാൽ നായകനായ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിം ആണ് ഇത്. മമ്മൂട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ലോ ആൻഡ് ഓർഡർ എന്നാണ് ചിത്രത്തിൻറെ പേര്. രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടിൽ 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രം കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നുള്ളതാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ഹൈപ്പ് ഫാക്ടർ.

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ. ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *