ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ പരമ്പര അത്ര മികച്ചതായിരുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ടി20 പരമ്പര അടിയറവ് വച്ച ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ്. രണ്ടാം മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ബെല്‍ഫാസ്റ്റ്, സിവില്‍ സര്‍വീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ട്ടെ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. 53 റണ്‍സെടുത്ത ഹാരി ടെക്റ്ററാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുക്കന്‍ സാധിച്ചത്. തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മത്സരശേഷം ശ്രേയസ് പറഞ്ഞതിങ്ങനെ… ”അത്ര മികച്ച പരമ്പരയായിരുന്നില്ല ഇത്. എന്നാല്‍ എതിരാളികളുടെ കളിശൈലിയെ അഭിനന്ദിച്ചേ മതിയാകൂ. വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കി അവര്‍ നടത്തിയ നീക്കങ്ങള്‍ അവിശ്വസനീയമായിരുന്നു. അവരുടെ ഫീല്‍ഡിംഗും ബൗളിംഗും ഒരേപോലെ മികച്ചതായിരുന്നു. ആ കാര്യത്തില്‍ അവര്‍ ഞങ്ങളെക്കാള്‍ ഒരുപടി മുന്നിലായിരുന്നു. ഐപിഎല്ലില്‍ നിന്ന് അവര്‍ക്ക് ലഭിച്ച വലിയ അനുഭവസമ്പത്ത് അവര്‍ നന്നായി ഉപയോഗിച്ചു. സൂര്യന്‍ഷിനെപ്പോലുള്ള ബൗളര്‍മാര്‍ക്ക് പന്തെറിയുമ്പോള്‍ കൃത്യമായ പ്ലാനുകളും ആശയങ്ങളുമുണ്ടായിരുന്നു. ക്രിക്കറ്റിന്റെ ഭാഗമായി ഇത്തരം മത്സരങ്ങള്‍ കളിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരവും സന്തോഷവുമാണ്.” ശ്രേയസ് പറഞ്ഞു.
