കൊച്ചി: പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു. അങ്കമാലി നഗരസഭയിലെ പതിനാലാം വാർഡിൽ തിരുനായത്തോട് ഭാഗത്ത് ശബരി റെയിൽപാതയോട് ചേർന്നുള്ള പാടശേഖരത്തിലാണ് സംഭവം. കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടി വീണതാണെന്നാണ് പ്രാഥമിക വിവരം. വാർഡ് കൗൺസിലർ കെ ആർ സുബ്രൻ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക്ടർ ഉൾപ്പെട്ട സംഘം പരിശോധന പൂർത്തിയാക്കിയ ശേഷം കുറുനരികളുടെ ജഡം സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ സംസ്കരിച്ചു.
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു, ഏഴ് കുറുനരികൾ ചത്തു
