‘സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി’; വി മുരളീധരൻ

തിരുവനന്തപുരം: സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി എന്ന് വി മുരളീധരൻ എംഎൽഎ. തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും. ആർ സുഗതനെതിരെ കാപ്പ കേസ് ഉയർത്തിയതിനെ ബിജെപി ചോദ്യം ചെയ്യും. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ കേസിൽ പെടുത്തി ജയിലിൽ ഇടുക എന്നുള്ളത് സിപിഐഎം സമീപനം. ജനങ്ങൾ തിരഞ്ഞെടുത്ത കൗൺസിലർ ആണ് ആർ സുഗതനെന്നും വി മുരളീധരൻ വ്യക്തമാക്കി.

നീറ്റ് വിഷയത്തിൽ പ്രമേയം പാസാക്കി എന്നാണ് സ്പീക്കർ വിശദീകരിച്ചത്. സിപിഐഎമ്മും കോൺഗ്രസും ചേർന്നുള്ള ഇൻഡീ സഖ്യത്തിൻ്റെ രാഷ്ട്രീയ പ്രേരിത പ്രമേയം. NTA നടത്തുന്ന നീറ്റ് പരീക്ഷയിൽ വീഴ്ചയുണ്ടായി എന്ന് അംഗീകരിച്ചുകൊണ്ടു തന്നെയാണ് കേന്ദ്രസർക്കാർ അതിനുത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണം നടത്താൻ സിബിഐയെയാണ് ഏൽപ്പിച്ചത്. വിദ്യാർഥികളുടെ ആശങ്ക അകറ്റുന്നതിന് പകരം അവരുടെ മനസ്സിൽ ഭയവും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.

വിദ്യാർത്ഥികളുടെ ഭാവിയാണ് ഏറ്റവും പ്രധാനം എന്നതാണ് ബിജെപി നിലപാട്. നീറ്റിൽ ഇത്രയും ഗൗരവത്തോടെ ഇടപെടുന്ന സിപിഐഎം , കോൺഗ്രസ് മുന്നണി പി എസ് സി നിയമന ക്രമക്കേടിൽ ഒന്നും ഇടപെട്ട് കണ്ടില്ല. മുൻപ് കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കേണ്ടിവന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട പല കുഴപ്പങ്ങളും നടക്കാറുണ്ട്;അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് അംഗീകരിക്കാൻ ആവില്ല. ഭേദഗതികൾ തള്ളിയതിനുശേഷം പ്രമേയം വോട്ടിനിട്ടില്ലാ. സ്പീക്കറുടെ റൂളിംഗ് മാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രമേയം നിയമസഭ പാസാക്കിയിട്ടില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *