അൽഫുർഖാൻ സെന്റർ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു

മനാമ: അൽഫുർഖാൻ സെന്റർ അശൂറാ ഇഫ്താറും വൈജ്ഞാനിക ക്യാമ്പും സംഘടിപ്പിച്ചു. അദ്ലിയ അൽഫുർഖാൻ ഹാളിൽ ഇഫ്താറിന് ശേഷം നടന്ന പരിപാടിയിൽ ഖുർആൻ, വിശ്വാസം, കർമ്മം, ചരിത്രം, തസ്‌കിയത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും ചർച്ചകളും നടന്നു. മുഹറത്തിന്റെ പവിത്രത വിശദീകരിച്ചുകൊണ്ട് അബ്ദുൽ ലത്വീഫ് അഹ്‌മദ് പരിപാടിക്ക് തുടക്കം കുറിച്ചു. അഖീദ സെഷനിൽ സ്വലാഹുദ്ദീൻ അയ്യൂബി സദസ്സിന് ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങൾ വിശദീകരിച്ചു. സൈഫുല്ല ഖാസിം സൂറത്തുൽ ഫാത്തിഹയുടെ പ്രാധാന്യവും സവിശേഷതകളും ഹ്രസ്വമായി വിശദീകരിച്ചു. ‘സലഫി പ്രസ്ഥാനം: നാൾവഴികൾ’ എന്ന സെഷനിൽ സുഹൈൽ മേലടി, മൂസാ സുല്ലമി, ബഷീർ മദനി, സലാഹുദ്ദീൻ ചുഴലി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അബ്ദുൽ സലാം ബേപ്പൂർ സ്വാഗതം ആശംസിച്ച പരിപാടിയിൽ അബ്ദുൽ ബാസിത് മോഡറേറ്ററായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *