സൗദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസ് ശരിയാക്കൽ; സമയപരിധി ഈ വർഷാവസാനം വരെ നീട്ടി

‌റിയാദ്: സൗദിയിൽ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സ്റ്റാറ്റസ് നിയമാനുസൃതമാക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. ഇന്ന് അവസാനിക്കാനിരുന്ന കാലാവധിയാണ് ദീർഘിപ്പിച്ചത്. വിദേശ തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും വലിയ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് 12 മാസത്തിലേറെയായവർക്കും പുതിയ തൊഴിലുടമയുടെ കീഴിൽ ആറ് മാസം പിന്നിട്ടിട്ടും വർക്ക് പെർമിറ്റ് ലഭിക്കാത്തവർക്കും സ്റ്റാറ്റസ് ശരിയാക്കുന്നതിനാണ് പുതിയ ഇളവ്. സ്പോൺസർഷിപ്പ് മാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇഖാമ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് തീരുമാനം ആശ്വാസമാകും. തൊഴിൽ വിപണിയിലെ നിയമപാലനം ശക്തമാക്കുക, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ സ്റ്റാറ്റസ് നിയമവിധേയമാക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *