മഹാരാഷ്ട്ര: ടിസി വാങ്ങാനെത്തിയ വിദ്യാര്‍ഥി അധ്യാപകനെ കത്തികൊണ്ട് കുത്തി. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലാണ് സംഭവം. ചികിത്സയിലുള്ള അധ്യാപകന് അപകട നില തരണം ചെയ്തു. കണ്ടോണ്മെന്റ് ഏരിയിയിലെ ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലാണ് വിദ്യാര്‍ഥി അധ്യാപകനെ കുത്തിയത്. ഉച്ചയോടെ ടിസി വാങ്ങാന്‍ പതിനേഴ്കാരന് സ്കൂളിലെത്തി. മൂന്ന് വര്‍ഷം മുന്‍പ് ഒന്‍പതാം തരത്തില്‍ തോറ്റതോടെ പഠനം അവസാനിപ്പിച്ചതാണ്. ടിസി വാങ്ങാന്‍ ഇപ്പോഴാണ് വരുന്നത്. പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അന്നത്തെ ക്ലാസ് ടീച്ചറെയും വിളിച്ച് വരുത്തി. മൂന്ന് പേരും സംസാരിക്കുന്നതിടെ തര്‍ക്കമുണ്ടായി. ഉടന്‍ അരയില്‍ കരുതിയ കത്തിയെടുത്ത് അധ്യാപകന് വിശാലിന് നേരെ വീശുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Related Posts
സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്ബെക്കിസ്താനില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച്…
ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി: 28കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി
പത്തനംതിട്ട: പത്തനംതിട്ടയിൽ 28 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി…
നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ടയില്‍ മധ്യവയസ്കന് നേരെ ആള്‍ക്കൂട്ട ആക്രമണം
പത്തനംതിട്ട: റാന്നിയില്‍ ആള്‍ക്കൂട്ട ആക്രമണം. നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന് ആരോപിച്ച് മധ്യവയസ്കനെയാണ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. റാന്നി കരിങ്കുറ്റിയിലാണ് സംഭവം.…
