അറ്റ്ലാന്റ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള നോക്കൗട്ട് പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പൊരുതി വീണെങ്കിലും, ഫുട്ബോൾ ആരാധകരുടെ മനസ് കീഴടക്കിയത് അവരുടെ ഗോൾകീപ്പർ ലയണൽ എംപാസി ആണ്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരനിരയുടെ ഉറക്കം കെടുത്തി, അവരുടെ ക്വാർട്ടർ സ്വപ്നങ്ങൾക്ക് മുന്നിൽ വന്മതില് പോലെ എംപാസി നിലയുറപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ പോലും അവിശ്വസനീയതോടെയാണ് ആ പ്രകടം കണ്ടത്. ഹാരി കെയ്നിന്റെ ഇരട്ട ഗോൾ മികവിൽ ഇംഗ്ലണ്ട് ഒടുവിൽ ജയിച്ചുകയറിയെങ്കിലും, കളിയിലെ യഥാർത്ഥ ഹീറോ എംപാസി തന്നെയെന്ന് എതിരാളികൾ പോലും സമ്മതിക്കും. മത്സരത്തിനിടയിൽ ഇംഗ്ലീഷ് സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം എംപാസിയെ കെട്ടിപ്പിടിച്ച് ആദരവ് പ്രകടിപ്പിച്ച ദൃശ്യം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
ഇംഗ്ലണ്ടിന്റെ വമ്പന്മാർക്ക് മുന്നിൽ വൻമതിലായി ലയണൽ എംപാസി
