സൗദിയിലെ നജ്റാൻ എയർപോർട്ട് വഴി യാത്ര ചെയ്തത് 17 ലക്ഷം പേർ

റിയാദ്: സൗദിയിലെ നജ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളം വഴി 2025 ഒന്നാം പാദത്തിന്റെ അവസാനം വരെ 1.7 മില്യൺ യാത്രക്കാർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു. ക്ലസ്റ്റർ 2 എയർപോർട്സ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിമാനത്താവളം വഴിയുള്ള ആഭ്യന്തര-അന്തർദേശീയ സർവീസുകളിലാണ് ഇത്രയും വലിയ ജനപങ്കാളിത്തം രേഖപ്പെടുത്തിയത്. ഈ കാലയളവിൽ വിമാനത്താവളം വഴി 13,000-ത്തിലധികം സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം, കെയ്റോ, ദുബൈ എന്നീ പ്രധാന അഞ്ച് നഗരങ്ങളിലേക്കാണ് ഇവിടെ നിന്നും സർവീസുകൾ ഉള്ളത്. പ്രമുഖ അഞ്ച് എയർലൈൻ കമ്പനികളാണ് യാത്രക്കാർക്കായി ഈ റൂട്ടുകളിൽ സേവനം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *