തിരുവനന്തപുരം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്കുള്ളിൽ അമർഷം ശക്തം. ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. തന്നിഷ്ടത്തോടെ ആളുകളെ തിരികെ കയറ്റിയത് പ്രസ്ഥാനത്തോടും അണികളോടും ചെയ്ത വഞ്ചനയാണെന്നും ജയിലിൽ പോവാനും തല്ലു കൊള്ളാനും വേണ്ടി മാത്രം പോഷക സംഘടനകളെ ഉപയോഗിക്കുന്ന ഇരട്ടത്താപ്പ് നയം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രമേയത്തിൽ പറയുന്നു. പാർട്ടിയിൽ സജീവമല്ലാത്ത ആളുകളെ നിയമിച്ചത് സങ്കടകരമായ കാര്യം. സംഘടനയ്ക്ക് വേണ്ടി സമരം ചെയ്തവരും മർദ്ദനം ഏറ്റവരുമായ നേതാക്കളെ മനപ്പൂർവ്വം വെട്ടിമാറ്റി. ലീഗ് മന്ത്രിമാരുടെ തന്നിഷ്ട നിലപാടുകളിൽ എം എസ് എഫിന് അമർഷം. എംഎസ്എഫ് അവഗണിക്കപ്പെടുന്നത് സംഘടനയുടെ താഴെത്തട്ടിൽ കടുത്ത നിരാശ ഉണ്ടാക്കുന്നു. പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ നിയോഗിച്ച ഉപസമിതിയെ നോക്കുകുത്തിയാക്കി മന്ത്രിമാർ പ്രവർത്തിച്ചുവെന്നും പ്രമേയത്തിൽ എംഎസ്എഫ് വിശദമാക്കി.
ലീഗിന്റെ തന്നിഷ്ടം നടക്കില്ല
