VD ക്കെതിരെ MV ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപ വിവാദത്തിൽ മറ്റൊരു കരാർ ലംഘനം ഉയർത്തി സിപിഐഎം. നിയമപരമായി എംഎസ്‌സിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വാങ്ങാൻ കഴിയില്ല. കരാർ അനുസരിച്ച് വിഴിഞ്ഞത്ത് ഇൻവെസ്റ്റ് ചെയ്യുന്ന കമ്പനി 250 കിലോമീറ്ററിലുള്ള മറ്റൊരു തുറമുഖത്തിലും നിക്ഷേപം നടത്താനാവില്ല എന്ന വ്യവസ്ഥയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചൂണ്ടിക്കാണിക്കുന്നത്. കരാറിലെ 5(9) വകുപ്പ് പ്രകാരമാണ് 250 കിലോമീറ്റർ ചുറ്റളവിലുള്ള തുറമുഖത്തിൽ നിക്ഷേപം നടത്തിയവർക്ക് വിഴിഞ്ഞത്തും പണം നിക്ഷേപിക്കാൻ കഴിയില്ല എന്ന വ്യവസ്ഥയുള്ളത്. എന്നാൽ വിഴിഞ്ഞത്ത് നിന്ന് 190 കിലോമീറ്റർ ദൂരത്തുള്ള തൂത്തുകുടി തുറമുഖത്തിൽ എംഎസ്‌സിക്ക് ടെർമിനലുണ്ടെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാതെ അഴകൊഴമ്പൻ പ്രസ്താവനകൾ നടത്തി കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *