അർജന്റീന തോറ്റതിന് പിന്നിൽ KC ?

തിരുവനന്തപുരം: കെ.സി വേണുഗോപാലിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ കൂടിയായ പ്രവീൺ കുമാർ എംഎൽഎ. കെ.സി വേണുഗോപാലുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്കാണ് സൈബർ ആക്രമണം നടക്കുന്നതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ലോകകപ്പിൽ അർജന്റീന തോറ്റതിന് പിന്നിൽ കെ.സി വേണുഗോപാലാണെന്ന് പറഞ്ഞു പോലും സൈബർ ആക്രമണം നടക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിലവിലെ സൈബർ ആക്രമണത്തിന് പിന്നിൽ ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ അത് കോൺഗ്രസ് പ്രവർത്തകരല്ല. ത്രിവർണ പതാക പിടിക്കുന്നവർ ഇങ്ങനെ ചെയ്യില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്ക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *