സമരത്തിനെതിരെ മേജർ രവി

തിരുവനന്തപുരം: ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ മേജർ രവി. ഫേസ്‌ബുക്ക് ലൈവിൽ പങ്കുവച്ച വീഡിയോയിലാണ് മേജർ രവി സമരം നടത്തുന്ന വിദ്യാർഥികളെ വിമർശിച്ചത്. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നത്. സോനം വാങ്ചുകിന് വലിയ രീതിയിൽ വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസ് ഭരണ സമയത്ത് ഇതിന് നേരെ ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. അമേരിക്കയിൽ നിന്ന് ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങുന്നു. പിന്നീട് ഇയാൾ തിരിച്ച് ഡൽഹിയിലെത്തി പ്രതിഷേധം തുടങ്ങുന്നു. സ്വന്തം കഴിവ് എന്താണെന്ന് പോലും അറിയാത്ത സാമൂഹ്യ മാധ്യമങ്ങളിൽ നിരാശരായ ഒരു കൂട്ടം യുവാക്കളാണ് പ്രതിഷേധം നയിക്കുന്നത്; അദ്ദേഹം ആരോപിക്കുന്നു. ഇന്ത്യയിൽ പാർലമെന്റ് ആക്രമണം നടത്താൻ പോകാൻ ഈ പീക്കിരി പിള്ളേര കൊണ്ടൊന്നും സാധിക്കില്ലെന്ന് മേജർ രവി പറയുന്നു. എന്നിട്ടും അവിടെപ്പോയി പോലീസിന്റെ വണ്ടി തകർക്കുകയും പെപ്പർ സ്‌പ്രേ അടിക്കുകയും ചെയ്‌താൽ തിരിച്ചുകിട്ടുമെന്നും മേജർ രവി പറയുന്നു. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *