കൊല്ലം: രേണുവിനെ നേരിട്ടു പോയി കാണാത്തതിന്റെ കാരണം വ്യക്തമാക്കി ബിഗ്ബോസ് മലയാളം സീസൺ 7 ലെ ഫസ്റ്റ് റണ്ണറപ്പായ അനീഷ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനീഷ്. ”രേണുവിനെ വിളിച്ചിരുന്നു. എനിക്ക് കോണ്ടാക്ട് ഉള്ളയാളാണ് രേണു സുധി. രേണുവിന് ഇങ്ങനെയൊരു അവസ്ഥയുണ്ടായതിൽ ഒരുപാട് വിഷമമുണ്ട്. അതിനു ശേഷം ഈയടുത്തുകൂടി വിളിച്ചിരുന്നു. എന്നാൽ രോഗാവസ്ഥയിലുള്ള ഒരാളുടെ അടുത്തേക്കു പോകുമ്പോൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. ചിലപ്പോൾ അവർക്ക് ഇൻഫക്ഷൻ വന്നേക്കാം. അതൊക്കെ കൊണ്ടാണ് രേണുവിനെ കാണാൻ പോകാത്തത്. വീഡിയോ കോളിലൂടെയും അല്ലാത്ത ഫോൺ കോളുകളിലൂടെയുമൊക്കെ സംസാരിക്കാറുണ്ട്. രോഗം പെട്ടെന്നു തന്നെ മാറി, പഴയ രേണുവായി തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാംമെന്ന് അനീഷ് പറഞ്ഞു.
അനീഷ് രേണുവിനെ കാണാൻ പോകാത്തത് എന്തുകൊണ്ട്?
