കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍

ഗ്ലാസ്ഗോ: ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ മുരളി ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടി.2022 കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ശ്രീശങ്കറിന് പുരുഷന്മാരുടെ ലോങ് ജംപ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഒറ്റ ശ്രമം മാത്രമേ വേണ്ടി വന്നുള്ളൂ. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 8.01 മീറ്റര്‍ ചാടിയാണ് താരം ഫൈനലുറപ്പിച്ചത്.

8.00 മീറ്ററായിരുന്നു ഫൈനലിലേക്ക് നേരിട്ടുള്ള യോഗ്യതാ മാര്‍ക്ക്. നാല് വര്‍ഷം മുമ്പ് ബര്‍മിംഗ്ഹാമില്‍ നേടിയ വെള്ളി മെഡല്‍ ഇത്തവണ സ്വര്‍ണ്ണമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളി താരമായ ശ്രീശങ്കര്‍ കളത്തിലിറങ്ങുന്നത്. ശ്രീശങ്കറിന്റെ ഫൈനല്‍ പ്രവേശത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ ഗെയിംസില്‍ ഇന്ത്യ നാല് മെഡലുകള്‍ നേടിയിട്ടുണ്ട്.

വനിതകളുടെ 48 കിലോഗ്രാം വെയിറ്റ്ലിഫ്റ്റിംഗില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ മീരാബായ് ചാനുവിലൂടെയാണ് ഇന്ത്യയുടെ ഏക സ്വര്‍ണം പിറന്നത്. വെയിറ്റ്ലിഫ്റ്റിംഗില്‍ ഋഷികാന്ത സിംഗ് (60 കിലോഗ്രാം), മുത്തുപാണ്ടി രാജ (65 കിലോഗ്രാം) എന്നിവര്‍ വെള്ളിയും, പുരുഷന്മാരുടെ ഹെവിവെയ്റ്റ് പാരാ പവര്‍ലിഫ്റ്റിംഗില്‍ ഝണ്ഡു കുമാര്‍ വെങ്കലവും നേടി.

Leave a Reply

Your email address will not be published. Required fields are marked *