സൗദിക്ക് നെരെയുള്ള ആക്രമണം; അപലപിച്ച് കൂവൈത്ത്

കുവൈത്ത് സിറ്റി: സൗദിയിലെ എണ്ണകേന്ദ്രങ്ങൾക്ക് നേരെ ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇത്തരം നടപടികൾ മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്ന് കുവൈത്ത് വ്യക്തമാക്കി. ചൊവ്വാഴ്ച പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണ ശ്രമം, സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കുവൈത്ത് കൂട്ടിച്ചേർത്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ സൗദി ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത്. സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ എല്ലാവിധ പിന്തുണയും നൽകുന്നതായും കുവൈത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *