റിയാദ്: പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് തുർക്കി, കുവൈത്ത് വിദേശകാര്യ മന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രിമാർ കൂട്ടിച്ചേർത്തു. അതോടൊപ്പം കപ്പൽ ഗതാഗത സംരക്ഷണവും, മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് എന്നിവർ അടിവരയിട്ടു പറഞ്ഞു. മേഖലയുടെ സുരക്ഷക്കായി പരസ്പര കൂടിയാലോചനകളും ഏകോപനവും തുടർന്നും കൊണ്ടുപോകാൻ നേതാക്കൾ തീരുമാനിച്ചു.
പശ്ചിമേഷ്യൻ സംഘർഷം; സൗദി-തുർക്കി-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ ഫോൺ സംഭാഷണം നടത്തി
