ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാ​ഗ്രതാനിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷാ നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നാണ് റിപ്പോർട്ട്. ഇത്തരം സമയങ്ങളിൽ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരക ളിലേക്കും കടൽതീരങ്ങളിലേക്കും പോകരുതെന്നും നിർദേശമുണ്ട്. കാലാവസ്ഥ സംബന്ധിച്ച് ഔദ്യോഗിക ചാനലുകൾ വഴിയുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക, വ്യാജ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നീ കാര്യങ്ങളും മന്ത്രാലയം ഓർമിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *