ഇന്നുമുതൽ പെറ്റി പിരിക്കില്ല; പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ

തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം. ഇതിന്റെ ഭാ​ഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും ഇന്ന് മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓ​ഗസ്റ്റ് 22-ന് ​ഗതാ​ഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.

ഇന്ന് മുതൽ ചലാൻ നൽകുന്നതിൽനിന്ന് വിട്ടുനൽകാനാണ് ഉദ്യോ​ഗസ്ഥരുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് ലക്ഷ്യമെന്നും സംഘടനകൾ വ്യക്തമാക്കി. ഉദ്യോ​ഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രം പരിമിതപ്പെടുത്തും. എഐ ക്യാമറകൾ വഴിയുള്ള പെറ്റിയും ഇന്ന് മുതൽ ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അം​ഗീകാരം നൽകേണ്ടത് എംവിഐമാരാണ്. ഇതിൽനിന്നും ഉദ്യോ​ഗസ്ഥർ വിട്ടുനൽക്കും. ഫെയ്സ് ആപ്പിലെ ആശങ്കകൾ ദുരീകരിക്കാത്തതിനാൽ ഫെയ്സ് ആപ്പ് വഴി ഹാജർ നൽകില്ലെന്നും സംഘടനകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *