സോഷ്യൽ മീഡിയ കത്തിക്കാൻ രേണു തിരിച്ചെത്തി

കൊല്ലം : കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്ന രേണു സുധി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പുതിയ റീലുകളുമായി രേണു വീണ്ടും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയത്. സ്ഥിരമായി റീലുകളും ഫോട്ടോകളും പങ്കുവെച്ചിരുന്ന രേണുവിനെ കുറച്ച് ദിവസങ്ങളായി കാണാതായതോടെ, ആരാധകരിൽ പലരും “രേണു എവിടെ പോയി?” എന്ന ചോദ്യവും ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പഴയപോലെ സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.
പുതിയ റീലുകൾ പങ്കുവെച്ചതോടെ ആരാധകരും കമന്റ് ബോക്സിൽ സജീവമായി. രേണുവിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്ന പ്രതികരണങ്ങളും കാണാം. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും വിവാദങ്ങളും പലപ്പോഴും രേണുവിനെ ചുറ്റിപ്പറ്റി ഉയരാറുണ്ട്. അതിനിടയിൽ ഉണ്ടായ ഈ ചെറിയ ബ്രേക്കിന് പ്രത്യേക കാരണമെന്താണെന്ന് രേണു വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *