സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും. അഫ്ഗാനിസ്ഥാന്‍റെ ഹോം സീരീസായി സംഘടിപ്പിക്കുന്ന പരമ്പര സെപ്റ്റംബർ 13,15,17 തീയതികളിലായി ദില്ലി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുക. ഈ വർഷം ജൂണിൽ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് ശേഷം ഇരു ടീമുകളും തമ്മിലുള്ള ഈ വർഷത്തെ ദ്വിരാഷ്ട്ര പരമ്പര പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ടി20 പരമ്പര സംഘടിപ്പിക്കുന്നത്.

അഫ്ഗാൻ പരമ്പരയുടെ തീയതികൾ പ്രഖ്യാപിച്ചതോടെ, ഇതേ സമയത്ത് നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം പൂർണമായും അനിശ്ചിതത്വത്തിലായി. നേരത്തെ രാഷ്ട്രീയ നിലപാടുകളെയും ഇരു ബോർഡുകൾക്കുമിടയിലെ തർക്കങ്ങളെയും തുടർന്നാണ് ബംഗ്ലാദേശ് പര്യടനം നിർത്തിവെച്ചിരുന്നത്. നയതന്ത്രതലത്തിൽ പുതിയ ബംഗ്ലാദേശ് സർക്കാരും കായിക മന്ത്രാലയവും പരമ്പര പുനരാരംഭിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സെപ്റ്റംബറിലെ ബിസിസിഐ കലണ്ടറിൽ അഫ്ഗാൻ പരമ്പര ഇടംപിടിച്ചതോടെ ആശങ്കയേറി.

Leave a Reply

Your email address will not be published. Required fields are marked *